'കെ.എം ഷാജിയുടെ അയോഗ്യത പ്രാബല്യത്തില്‍ വരുത്തണം'; നികേഷ് കുമാര്‍ സുപ്രിംകോടതിയില്‍
നികേഷ് കുമാറിന്‍റെ ഹരജിയിൽ വിശദമായ വാദം കേൾക്കുമെന്ന് സുപ്രിംകോടതി പറഞ്ഞു

ന്യൂഡല്‍ഹി: അഴിക്കോട് തെരഞ്ഞെടുപ്പ് കേസില്‍ കെ.എം ഷാജിയുടെ അയോഗ്യത പ്രാബല്യത്തില്‍ വരുത്തണമെന്ന് ആവശ്യപ്പെട്ട് നികേഷ് കുമാര്‍ സുപ്രിംകോടതിയില്‍. 2016ലെ തെരഞ്ഞെടുപ്പ് കേസ് അപ്രസക്തമായെങ്കിലും ഷാജിക്ക് ഹൈക്കോടതി വിധിച്ച അയോഗ്യത പ്രാബല്യത്തിലാക്കണമെന്നാണ് ആവശ്യം. നികേഷ് കുമാറിന്റെ ഹരജിയില്‍ വിശദമായ വാദം കേള്‍ക്കാമെന്ന് സുപ്രിംകോടതി പറഞ്ഞു. 6 വര്‍ഷത്തെ അയോഗ്യതയാണ് ഷാജിക്ക് കേരള ഹൈക്കോടതി വിധിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ അയോഗ്യത പ്രാബല്യത്തില്‍ വരുത്താന്‍ സാധിക്കുകയാണെങ്കില്‍ ഷാജിക്ക് മത്സരിക്കാനാവില്ലെന്നതിനാലാണ് നികേഷ് കുമാറിന്റെ നീക്കം. 2016ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വര്‍ഗീയകാര്‍ഡ് പ്രചരിപ്പിച്ചുവെന്നടക്കമുള്ള നികേഷ് കുമാര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ ഹൈക്കോടതി ശരിവക്കുകയുമായിരുന്നു. പിന്നാലെ ഷാജി സുപ്രിംകോടതിയെ സമീപിച്ചുകൊണ്ട് ഹൈക്കോടതിയുടെ ഉത്തരവ് സ്‌റ്റേ ചെയ്യുകയായിരുന്നു.
2016ലെ തെരഞ്ഞെടുപ്പ് കേസ് അപ്രസക്തമായെങ്കിലും ഷാജിക്കെതിരായ അയോഗ്യത പ്രാബല്യത്തില്‍ വരുത്തണമെന്ന നികേഷ് കുമാറിന്റെ ആവശ്യത്തില്‍ വിശദമായ വാദം കേള്‍ക്കുമെന്ന് സുപ്രിംകോടതി അറിയിച്ചു.
Adjust Story Font
16

