Quantcast

ജെയ്ക്കിനും ഗീതുവിനും ആദ്യത്തെ കൺമണി; ആൺകുഞ്ഞ്

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനിടെ നടന്ന സൈബർ അധിക്ഷേപങ്ങൾക്കെതിരെ ഗീതു തോമസ് കോട്ടയം എസ്.പിക്ക് പരാതി നൽകിയിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-09-12 10:06:04.0

Published:

12 Sep 2023 10:05 AM GMT

Baby boy for Jaick C Thomas and his Geethu Thomas
X

ജെയ്ക്കും ഭാര്യ ഗീതുവും

കോട്ടയം: പുതുപ്പള്ളിയിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായിരുന്ന ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റിയംഗം ജെയ്ക്ക് സി. തോമസിനും ഭാര്യ ഗീതു തോമസിനും ആൺകുഞ്ഞ് പിറന്നു. ദമ്പതികളുടെ ആദ്യത്തെ കൺമണിയാണ്. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം. 2019 ഒക്ടോബറിലാണ് ജെയ്ക്കും ഗീതുവും തമ്മിലുള്ള വിവാഹം നടന്നത്. ഉപതെരഞ്ഞെടുപ്പിനിടെ ഗീതുവിനെ ചേർത്തുവച്ച് ജെയ്ക്കിനെതിരെ വലിയ തോതിൽ സൈബർ ആക്രമണം നടന്നിരുന്നു. ഗർഭിണിയായ ഭാര്യയെ പ്രചാരണത്തിനിറക്കി സഹതാപം വോട്ടാക്കാൻ ശ്രമിക്കുന്നുവെന്നായിരുന്നു എതിരാളികളുടെ ആരോപണം. ഗർഭിണിയെന്ന് അവകാശപ്പെടുന്ന ഭാര്യ എന്നും അധിക്ഷേപമുണ്ടായി.

ഒടുവിൽ പരസ്യപ്രതികരണവുമായി ഗീതു തന്നെ നേരിട്ടു മാധ്യമങ്ങൾക്കു മുന്നിലെത്തി. സൈബർ ആക്രമണങ്ങൾക്കെതിരെ കോട്ടയം എസ്.പിക്കു പരാതിയും നൽകി. അധിക്ഷേപങ്ങൾ ഒൻപതു മാസം ഗർഭിണിയായ ഒരു സ്ത്രീ എന്ന നിലയിൽ ഏറെ വേദനിപ്പിച്ചെന്ന് അവർ പറഞ്ഞു. ഇത്തരം സൈബർ അധിക്ഷേപങ്ങൾ എല്ലാവരെയും വിഷമിപ്പിക്കുന്നതാണ്. സ്ത്രീകൾ ഉൾപ്പെടെ മോശം കമന്റ് ഇടുന്നുണ്ട്. ഇതാദ്യമായല്ല പ്രചാരണത്തിനിറങ്ങുന്നത്. കഴിഞ്ഞ വട്ടവും പ്രചാരണത്തിനു പോയിരുന്നു. ഇത്തവണ ഗർഭിണിയായതുകൊണ്ട് തൊട്ടടുത്തുള്ള വീടുകളിൽ മാത്രമാണു പോയതെന്നും ഗീതു വിശദീകരിച്ചു.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്നു നടന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ ചാണ്ടി ഉമ്മനോട് 37,719 വോട്ടിനാണ് ജെയ്ക്ക് പരാജയപ്പെട്ടത്. ചാണ്ടിക്ക് 80,144 വോട്ട് ലഭിച്ചപ്പോൾ 42,425 വോട്ടാണ് ജെയ്ക്ക് നേടിയത്. നേരത്തെ ഉമ്മൻ ചാണ്ടിക്കെതിരെ 2016ലും 2021ലും ജെയ്ക്ക് മത്സരിച്ചിരുന്നു.

Summary: Baby boy for Jaick C Thomas, LDF candidate in Puthuppally bypoll and DYFI central committee member, and Geethu Thomas, his wife

TAGS :

Next Story