പാലക്കാട് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നാലുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം; ആദ്യ കുഞ്ഞും മരിച്ചത് സമാനമായ രീതിയില്‍
പാർഥിപൻ -സംഗീത ദമ്പതികളുടെ മകൾ കനിഷ്കയാണ് മരിച്ചത്

Baby | Photo | Special Arrangement
പാലക്കാട്: മീനാക്ഷിപുരത്ത് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നാലുമാസം പ്രായമുള്ള ആദിവാസി കുഞ്ഞ് കുഞ്ഞ് മരിച്ചു. മീനാക്ഷിപുരം സർക്കാർ ആദിവാസി ഉന്നതിയിലെ പാർഥിപൻ -സംഗീത ദമ്പതികളുടെ മകൾ കനിഷ്കയാണ് മരിച്ചത്.രണ്ട് വർഷം മുമ്പ് ദമ്പതികളുടെ ആദ്യ കുഞ്ഞ് ഇതേ രീതിയിൽ മരിച്ചിരുന്നു.
പാല് നല്‍കുന്നതിനിടെ കുഞ്ഞിന് അനക്കമില്ലാതായതോടെയാണ് ആശുപത്രിയിലെത്തിക്കുന്നത്. എന്നാല്‍ ആശുപത്രിയിലെത്തിക്കും മുമ്പ് തന്നെ കുഞ്ഞ് മരിച്ചിരുന്നു. മരിക്കുമ്പോള്‍ 2.200ഗ്രാം മാത്രമായിരുന്നു കുഞ്ഞിന്‍റെ തൂക്കം.അതേസമയം, ഗർഭിണികൾക്ക് ലഭിക്കേണ്ട പ്രതിമാസസഹായം ലഭിച്ചില്ലെന്ന് അമ്മ സംഗീത ആരോപിച്ചു. ആദിവാസി ഉന്നതികളില്‍ ട്രൈബല്‍ ഫീഡ് ജീവനക്കാര്‍ ആരും തിരിഞ്ഞുനോക്കിയിട്ടില്ലെന്നും ഇവര്‍ പറയുന്നു.
Next Story
Adjust Story Font
16

