Quantcast

മോശം കാലാവസ്ഥ; കണ്ണൂരും മംഗലുരുവിലും ഇറങ്ങേണ്ട വിമാനങ്ങൾ നെടുമ്പാശേരിയിൽ ഇറക്കി

കനത്ത മഞ്ഞു കാരണമാണ് വിമാനം തിരിച്ചുവിടേണ്ടി വന്നതെന്നാണ് അധികൃതരുടെ വിശദീകരണം

MediaOne Logo

Web Desk

  • Updated:

    2021-09-26 03:29:43.0

Published:

26 Sept 2021 8:29 AM IST

മോശം കാലാവസ്ഥ; കണ്ണൂരും മംഗലുരുവിലും ഇറങ്ങേണ്ട വിമാനങ്ങൾ നെടുമ്പാശേരിയിൽ  ഇറക്കി
X

പ്രതീകാത്മക ചിത്രം

കാലാവസ്ഥ മോശമായതിനെ തുടർന്ന് കണ്ണൂരും മംഗലുരുവിലും ഇറക്കാനാവാതെ രണ്ട് വിമാനങ്ങൾ നെടുമ്പാശേരിയിലിറക്കി. ഉടൻ തിരിച്ചുപോകാമെന്നാണ് യാത്രക്കാരെ അധികൃതർ അറിയിച്ചിരിക്കുന്നത്. യാത്രക്കാർ വിമാനത്തിൽ തന്നെ തുടരുകയാണ്. ഇതിനെതിരെ യാത്രക്കാർ വിമാനങ്ങളിൽ പ്രതിഷേധിക്കുകയാണ്. ദുബൈയിൽ നിന്നും കണ്ണൂരിലേക്ക് വന്ന എയർ ഇന്ത്യയുടെ വിമാനവും മംഗലുരുവിലെ ഇറങ്ങേണ്ടിയിരുന്ന എയർ ഇന്ത്യ എക്പ്രസ്സ് വിമാനവുമാണ് കൊച്ചിയിൽ ഇറക്കിയത്. എന്നാൽ യാത്രക്കാരെ വിമാനത്തിൽ നിന്നും ഇറക്കിയിട്ടില്ല. കനത്ത മഞ്ഞു കാരണമാണ് വിമാനം തിരിച്ചുവിടേണ്ടി വന്നതെന്നാണ് അധികൃതരുടെ വിശദീകരണം. ഇത് മാറിയാലേ വിമാനം പുറപ്പെടാൻ കഴിയൂവെന്നും അധികൃതർ വ്യക്തമാക്കി.


TAGS :

Next Story