Quantcast

കുവൈത്തിലേക്ക് പോയത് ഒരു വർഷം മുമ്പ്; തീപിടിത്തത്തിൽ മരണപ്പെട്ട് ബാഹുലേയൻ

മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം എംപി വേലായുധന്റെ മകനാണ് മരിച്ച ബാഹുലേയൻ

MediaOne Logo

Web Desk

  • Published:

    13 Jun 2024 3:46 PM IST

death
X

മലപ്പുറം: ഒരു വർഷം മുമ്പാണ് പുലാമന്തോൾ സ്വദേശി എം.പി ബാഹുലേയൻ കുവൈത്തിലേക്ക് പോയത്. നാട്ടിലെ ജനകീയ വിഷയങ്ങളിൽ എല്ലാം നിറഞ്ഞ സാന്നിധ്യമായിരുന്നു ഇദ്ദേഹം. ഇന്ന് രാവിലെയോടെയാണ് തീപിടിത്തത്തിൽ ബാഹുലേയൻ മരണപ്പെട്ട വിവരം വീട്ടുകാർ അറിഞ്ഞത്.

മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം എംപി വേലായുധന്റെ മകനാണ് മരിച്ച ബാഹുലേയൻ. അപ്രതീക്ഷിത ദുരന്തം പുലാമന്തോളിലെ തിരുത്ത് എന്ന നാടിന് ഇനിയും ഉൾക്കൊള്ളാനായിട്ടില്ല. പുലർച്ചെ മൂന്നര മണി വരെ ബാഹുലേയൻ വാട്സപ്പിൽ ഓൺലൈനിൽ ഉണ്ടായിരുന്നെന്ന് സുഹൃത്ത് പറഞ്ഞു. നാല് മണിയോടെയാണ് തീപിടത്തം ഉണ്ടായത്.

TAGS :

Next Story