ബലിതർപ്പണ ചടങ്ങുകൾക്കായി ആലുവ മണപ്പുറത്ത് വിശ്വാസികളുടെ തിരക്ക്
ഭക്തജനങ്ങൾക്കായി 116 ബലിത്തറകളാണ് ഇത്തവണ പെരിയാറിന്റെ തീരത്ത് ഒരുക്കിയിട്ടുള്ളത്

ആലുവ: ആലുവ മഹാദേവ ക്ഷേത്ര മണപ്പുറത്ത് ബലിദർപ്പണ ചടങ്ങുകൾ ആരംഭിച്ചു. പുലർച്ചെ 12 മണിയോടെയാണ് ബലിദർപ്പണം ആരംഭിച്ചത്. ഭക്തജനങ്ങൾക്കായി 116 ബലിത്തറകളാണ് ഇത്തവണ പെരിയാറിന്റെ തീരത്ത് ഒരുക്കിയിട്ടുള്ളത്.ഒരേ സമയം 2000 പേർക്ക് ബലിതർപ്പണം നടത്താൻ കഴിയും.
ബലിതർപ്പണത്തിന് നിയന്ത്രണമില്ലാത്തതിനാൽ വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. ബലിദർപ്പണം 11 മണി വരെ തുടരും. ആലുവ മണപ്പുറത്തേക്ക് എത്തുന്ന വിശ്വാസികൾക്കായി പ്രത്യേക ട്രെയിൻ സർവീസും ബസ് സർവീസുമെല്ലാം ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെ മറ്റ് ക്ഷേത്രങ്ങളിലും ബലിദർപ്പണം നടക്കുന്നുണ്ട്. കെ.എസ്.ആർ.ടി.സിയുടെ 210 പ്രത്യേക സർവീസുമുണ്ട്. ആലുവയിലേക്ക് കൊച്ചി മെട്രോയും അധിക സർവീസ് നടത്തുന്നുണ്ട്. സുരക്ഷക്കായി 1200 ഓളം പൊലീസുകാരെയും നിയമിച്ചിട്ടുണ്ട്.
Next Story
Adjust Story Font
16

