Quantcast

കണ്ണൂർ ജില്ലയിൽ പടക്കം സ്ഫോടക വസ്തുക്കൾ, ഡ്രോൺ എന്നിവയ്ക്ക് നിരോധനം

രാജ്യത്ത് നിലവിലുണ്ടായിരിക്കുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് തീരുമാനമെന്ന് ജില്ലാ കളക്ടർ മീർ മുഹമ്മദലി വ്യക്തമാക്കി

MediaOne Logo

Web Desk

  • Published:

    11 May 2025 4:51 PM IST

കണ്ണൂർ ജില്ലയിൽ പടക്കം സ്ഫോടക വസ്തുക്കൾ, ഡ്രോൺ എന്നിവയ്ക്ക് നിരോധനം
X

കണ്ണൂർ: കണ്ണൂർ ജില്ലയിൽ പടക്കം, സ്ഫോടക വസ്തുക്കൾ, ഡ്രോൺ എന്നിവയ്ക്ക് നിരോധനമേർപ്പെടുത്തിയതായി ജില്ലാ കളക്ടർ അറിയിച്ചു. പടക്കങ്ങളുടെയും സ്ഫോടക വസ്തുക്കളുടെയും വിൽപനയും ഉപയോഗവും ഏഴ് ദിവസത്തേക്കാണ് നിരോധിച്ചത്. പൊതു ഇടങ്ങളിലും സ്വകാര്യ ഇടങ്ങളിലുമടക്കം ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്നതിനും വിലക്കുണ്ട്.

അവശ്യ സേവനങ്ങൾക്കായി ജില്ലാഭരണ കൂടത്തിന്റെ അനുവാദത്തോടെ പ്രവർത്തിക്കുന്ന ഏജൻസികളെ നിരോധനത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.രാജ്യത്ത് നിലവിലുണ്ടായിരിക്കുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് തീരുമാനമെന്ന് ജില്ലാ കളക്ടർ മീർ മുഹമ്മദലി വ്യക്തമാക്കി.

TAGS :

Next Story