'കുടുംബ കാര്യത്തിനുവേണ്ടി അയ്യപ്പഭക്തരെ പിന്നിൽ നിന്നുകുത്തിയ കട്ടപ്പ'; സുകുമാരൻ നായർക്കെതിരെ കരയോഗ കെട്ടിടത്തിന് മുന്നിൽ ബാനർ
പത്തനംതിട്ട വെട്ടിപ്പുറം കരയോഗ കെട്ടിടത്തിന് മുന്നിലാണ് ബാനര്‍ കെട്ടിയത്

പത്തനംതിട്ട: എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ കരയോഗത്തിനു മുന്നിൽ ബാനർ.പത്തനംതിട്ട വെട്ടിപ്പുറം കരയോഗ കെട്ടിടത്തിന് മുന്നിലാണ് സുകുമാരൻ നായരെ വിമർശിച്ച് പ്രതിഷേധ ബാനർ ഉയർത്തിയത്.കുടുംബ കാര്യത്തിനുവേണ്ടി അയ്യപ്പഭക്തരെ പിന്നിൽ നിന്നുകുത്തിയെന്ന് ബാനറിൽ ആരോപണം.
'കുടുംബകാര്യത്തിന് വേണ്ടി അയ്യപ്പഭക്തരെ പിന്നിൽ നിന്ന് കുത്തി പിണറായിക്ക് പാദസേവ ചെയ്യുന്ന കട്ടപ്പയായി മാറിയ സുകുമാരൻ നായർ സമുദായത്തിന് നാണക്കേട്' എന്നായിരുന്നു പോസ്റ്ററിലെ പരിഹാസം. ആരാണ് പോസ്റ്റര്‍ ഉയര്‍ത്തിയത് എന്നതിനെക്കുറിച്ച് വ്യക്തതയില്ല. ഇന്നലെ രാത്രിയാണ് പോസ്റ്റര്‍ കരയോഗം കെട്ടിടത്തിന് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്.
Next Story
Adjust Story Font
16

