Quantcast

സംസ്ഥാനത്തെ ബാറുകള്‍ അടഞ്ഞുതന്നെ

തിങ്കളാഴ്ച മുതലാണ് ബാറുകളും കണ്‍സ്യൂമര്‍ഫെഡ് ഔട്‍ലെറ്റുകളും അടച്ചത്.

MediaOne Logo

Web Desk

  • Published:

    24 Jun 2021 1:28 AM GMT

സംസ്ഥാനത്തെ ബാറുകള്‍ അടഞ്ഞുതന്നെ
X

സംസ്ഥാനത്തെ ബാറുകള്‍ അടഞ്ഞുതന്നെ കിടക്കും. ബാറുടമകളുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ അന്തിമ തീരുമാനമായില്ല. ബെവ്കോ വെയർഹൗസ് മാർജിൻ ഉയർത്തിയതിനെ തുടര്‍ന്ന് തിങ്കളാഴ്ച മുതലാണ് ബാറുകളും കണ്‍സ്യൂമര്‍ഫെഡ് ഔട്‍ലെറ്റുകളും അടച്ചത്.

നികുതി സെക്രട്ടറിയും ബെവ്കോ എംഡിയുമായിട്ടാണ് ബാറുടമകള്‍ ചര്‍ച്ച നടത്തിയത്. വെയര്‍ഹൌസ് മാര്‍ജിന്‍ കൂട്ടിയതിനാല്‍ മദ്യത്തിന്‍റെ പാഴ്സല്‍ വില്‍പ്പന നഷ്ടമാണെന്ന ബാറുടമകളുടെ ആക്ഷേപം ന്യായമാണെങ്കിലും ഉടന്‍ തീരുമാമെടുക്കാനാകില്ലെന്ന് നികുതി സെക്രട്ടറി വ്യക്തമാക്കി. സര്‍ക്കാര്‍ തലത്തിലുള്ള തുടര്‍ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനം അറിയിക്കാമെന്ന് ബാറുടമകളെ അറിയിച്ചു. നഷ്‌ടം സഹിച്ച് മദ്യവില്‍പ്പനയില്ലെന്ന് ബാറുടമകള്‍ വ്യക്തമാക്കി.

800ലധികം ബാറുകളും കണ്‍സ്യൂമര്‍ഫെഡിന്‍റെ 40 ഔട്ട്‍ലെറ്റുകളുമാണ് അടഞ്ഞുകിടക്കുന്നത്. അതേസമയം ബെവ്കോ ഔട്ട്‍ലെറ്റുകൾ പ്രവർത്തിക്കുന്നതിനാൽ സംസ്ഥാനത്ത് മദ്യവിൽപനയിൽ പ്രതിസന്ധിയില്ല.

TAGS :

Next Story