Quantcast

ബാർ കോഴക്കേസ്: തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകന് ക്രൈംബ്രാഞ്ച് നോട്ടീസ്

താൻ ബാറുടമകളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമല്ലെന്ന് അർജുൻ രാധാകൃഷ്ണൻ മീഡിയവണിനോട്

MediaOne Logo

Web Desk

  • Updated:

    2024-06-11 05:07:05.0

Published:

11 Jun 2024 10:21 AM IST

breaking news malayalam
X

തിരുവനന്തപുരം: നബാർ കോഴ വിവാദത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ അർജുൻ രാധാകൃഷ്ണന് ക്രൈംബ്രാഞ്ച് നോട്ടീസയച്ചു. വെള്ളിയാഴ്ച തിരുവനന്തപുരം ജവഹർ നഗർ ഓഫീസിൽ എത്തണമെന്നാണ് നോട്ടീസ്. ബാറുടമകളുടെ വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻ അർജുൻ രാധാകൃഷ്ണൻ ആയിരുന്നെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. നിലവിൽ അഡ്മിൻ അല്ലെങ്കിലും ഗ്രൂപ്പിലുണ്ട്. നോട്ടീസ് നേരിട്ട് കൈപ്പറ്റാൻ തയ്യാറായില്ല. പിന്നീട് ഇ-മെയിൽ വഴിയാണ് ക്രൈംബ്രാഞ്ച് നോട്ടീസയച്ചത്.

അതേസമയം, സർക്കാറിന്‍റേത് ചീപ്പ് നടപടിയെന്ന് മകൻ അർജുൻ രാധാകൃഷ്ണൻ പ്രതികരിച്ചു. 'തനിക്ക് നോട്ടീസ് അയച്ച് വിവാദം വഴിതിരിച്ചുവിടാൻ ശ്രമിക്കുന്നു...താൻ ഒരു അസോസിയേഷനിലും അംഗമല്ല. താൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഉണ്ടെന്ന് തെളിയിക്കട്ടെ. ഇല്ലാത്ത കാര്യത്തിൽ പിടിച്ചിടാനാണ് സർക്കാർ ശ്രമമെന്നും അർജുൻ മീഡിയവണിനോട്‌ പറഞ്ഞു. താൻ ബാറുടമകളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമല്ല.അസോസിയേഷൻ യോഗങ്ങളിൽ പങ്കെടുത്തിട്ടുമില്ലെന്നും അർജുൻ പറഞ്ഞു.


TAGS :

Next Story