Quantcast

ദേശീയ ജലപാതയില്‍ ബാര്‍ജ് കുടുങ്ങി; വാട്ടര്‍ മെട്രോ സര്‍വീസ് മുടങ്ങി

അമ്പലമുകൾ റിഫൈനറിയിലേക്ക് ചരക്ക് എത്തിക്കുന്ന ബാർജാണ് കണിയാമ്പുഴ ഭാഗത്ത് കുടുങ്ങിയത്

MediaOne Logo

Web Desk

  • Updated:

    2023-07-04 13:26:16.0

Published:

4 July 2023 1:21 PM GMT

Barge stuck in national waterway; Water metro service suspended
X

കൊച്ചി: ദേശീയ ജലപാതയിൽ ബാർജ് കുടുങ്ങി. ബോട്ട് ഗതാഗതം തടസ്സപ്പെട്ടു. വൈറ്റില-കാക്കനാട് റൂട്ടിൽ വാട്ടർ മെട്രോ സർവീസ് നിലച്ചു. വൈകിട്ട് അഞ്ച് മണിയോടുകൂടിയാണ് സംഭവം. അമ്പലമുകൾ റിഫൈനറിയിലേക്ക് ചരക്ക് എത്തിക്കുന്ന ബാർജാണ് കണിയാമ്പുഴ ഭാഗത്ത് കുടുങ്ങിയത്. ഇതോടെ ഇതുവഴിയുള്ള ബോട്ട് ഗതാഗതം പൂർണമായും നിലച്ചു. എറണാകുളം ജില്ലയിൽ ശക്തമായ മഴ തുടരുകയാണ്.


നിരവധിയിടങ്ങങ്ങളിൽ മരങ്ങൾ കടപുഴകി വീഴുകയും റോഡ് ഗതാഗതം തടസപ്പെടുകയും ചെയ്തിരുന്നു. കനത്ത മഴയിൽ സംസ്ഥാനത്തുടനീളം വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിരവധിയിടങ്ങളിൽ മരങ്ങൾ കടപുഴകി വീണു. നാല് വീടുകൾ തകർന്നു. പത്തനതിട്ടയിൽ കിണർ ഇടിഞ്ഞു താണു.



ഇടുക്കിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. കോഴിക്കോട് ഇരുവഴഞ്ഞി പുഴയിൽ ഒരാൾ ഒഴുക്കിൽപ്പെട്ടു. കൊടിയത്തൂർ കാരക്കുറ്റി സ്വദേശി ഹുസ്സൻ കുട്ടി 64 ആണ് ഒഴുക്കിൽപ്പെട്ടത്. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തെരച്ചിൽ ആരംഭിച്ചു. അട്ടപ്പാടി മുക്കാലിലിയിൽ റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. റവന്യൂ മന്ത്രി വിളിച്ച അടിയന്തര യോഗം ആരംഭിച്ചു


TAGS :

Next Story