വയനാട്ടിൽ കരടി ആക്രമണം; ആദിവാസി യുവാവിന് പരിക്കേറ്റു
ഗുരുതര പരിക്കേറ്റ ഗോപിയെ സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വയനാട്: വയനാട്ടിൽ കരടിയുടെ ആക്രമണത്തിൽ ആദിവാസി യുവാവിന് പരിക്ക്. ചെതലയം കൊമ്മഞ്ചേരി കാട്ടുനായ്ക്ക ഉന്നതിയിലെ ഗോപി (45) ക്കാണ് പരിക്കേറ്റത്. സമീപത്തെ വനത്തിൽ വിറക് ശേഖരിക്കാൻ പോയപ്പോഴാണ് ആക്രമണം ഉണ്ടായത്. ഗുരുതര പരിക്കേറ്റ ഗോപിയെ സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചക്ക് ഒന്നേകാലോടെയാണ് സംഭവം.
Next Story
Adjust Story Font
16

