Quantcast

പാലക്കാട് വിദ്യാർഥികൾക്കു നേരെ കരടി പാഞ്ഞടുത്തു

അകത്തേത്തറയിൽ ജനവാസമേഖലയിൽ കരടിയിറങ്ങിയത്

MediaOne Logo

Web Desk

  • Published:

    13 Nov 2022 7:33 AM GMT

പാലക്കാട് വിദ്യാർഥികൾക്കു നേരെ കരടി പാഞ്ഞടുത്തു
X

പാലക്കാട്: അകത്തേത്തറയിൽ ജനവാസമേഖലയിൽ കരടിയിറങ്ങി. ചീക്കുഴി ഭാഗത്ത് ഇന്നലെ വൈകീട്ടാണ് വിദ്യാർഥികൾ കരടിയെ കണ്ടത്. കാട്ടാനയുടേയെും പുലിയുടെയും ശല്യം രൂക്ഷമായതിനിടെയാണ് പ്രദേശത്ത് കരടിയെയും കണ്ടത്.

ഇന്നലെ വൈകിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സ്‌കൂൾ വിദ്യാർഥികളായ സഹോദരങ്ങളാണ് കരടിയെ കണ്ടത്. റോഡിലൂടെ നടന്നു വരുമ്പോൾ കരടി നേരെ പാഞ്ഞടുത്തെന്ന് അഭിനയയും അഭിനവും പറയുന്നു.

ചീക്കുഴി ഭാഗത്ത് 3 ദിവസം മുമ്പ് ആന ഇറങ്ങി കൃഷി നശിപ്പിക്കുകയും മതിൽ തകർക്കുകയും ചെയ്തിരുന്നു. പലരും നേരത്തെ ആനയുടെ മുമ്പിൽ നിന്നും അത്ഭുതകരമായാണ് രക്ഷപെട്ടത്. പ്രദേശത്തെ റോഡുകൾ തകർന്ന് കിടക്കുകയാണ്.വഴിവിളക്കുകൾ ഇല്ലാത്തതും ബുദ്ധിമുട്ടാണെന്ന് നാട്ടുകാർപറയുന്നു. വനാതിർത്തിയിൽ വൈദ്യുതവേലി സ്ഥാപിക്കണമെന്നും ആവശ്യമുണ്ട്.

TAGS :

Next Story