കനറാ ബാങ്ക് റീജണല്‍ ഓഫീസില്‍ ബീഫ് നിരോധനം ;ബീഫ് വിളമ്പി ജീവനക്കാരുടെ പ്രതിഷേധം
റീജണല്‍ മാനേജര്‍ അശ്വനി കുമാറിനെതിരെയായിരുന്നു ജീവനക്കാരുടെ പ്രതിഷേധം

കൊച്ചി: കൊച്ചിയിലെ കനറാ ബാങ്ക് റീജണല്‍ ഓഫീസിലെ ബീഫ് നിരോധനത്തില്‍ പ്രതിഷേധവുമായി ജീവനക്കാര്‍. ബാങ്കിന് മുന്നില്‍ ബീഫ് വിളമ്പിയായിരുന്നു ജീവനക്കാര്‍ പ്രതിഷേധിച്ചത്.
റീജണല്‍ മാനേജര്‍ അശ്വനി കുമാറിനെതിരെയായിരുന്നു ജീവനക്കാരുടെ സംഘടനയായ ബെഫിയുടെ പ്രതിഷേധം. ജീവനക്കാരിയെ അധിക്ഷേപിച്ചതിലും പ്രതിഷേധം. ഓഫീസ് കാന്റിനിലാണ് ബീഫ് നിരോധിച്ചത്. ഓഫിസിലെ ആരും ബീഫ് കഴിക്കാന്‍ പാടില്ലെന്നുമായിരുന്നു റീജണല്‍ മാനേജര്‍ അറിയിച്ചത്.
കഴിഞ്ഞ ദിവസമാണ് അശ്വനി കുമാര്‍ റീജണല്‍ ഓഫീസ് മാനേജറായി ചുമതലയേറ്റത്. ജീവനക്കാരോട് അദ്ദേഹം വളരെ മോശമായാണ് പെരുമാറുന്നത് എന്ന പരാതികളടക്കം മാനേജര്‍ക്കെതിരെയുണ്ട്.
തീരുമാനത്തിന് പിന്നില്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക നയമുണ്ടെന്നാണ് ജീവനക്കാരുടെ ആരോപണം. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന പൊതുമേഖല ബാങ്കുകളിലെ റീജണല്‍ ഹെഡുമാര്‍ എല്ലാം വടക്കെ ഇന്ത്യക്കാരാണെന്നും മലയാളം അറിയാത്തവരാണ് റീജണല്‍ മാനേജര്‍മാരായി എത്തുന്നതെന്നും ആരോപണമുണ്ട്. ബീഫ് നിരോധനമെന്ന നയം അവസാനിപ്പിക്കണമെന്നും ജീവനക്കാര്‍ ആവശ്യപ്പെട്ടു.
Adjust Story Font
16

