Quantcast

കോവിഡ് നിയന്ത്രണങ്ങള്‍ക്കിടെ ബീഫ് ഫെസ്റ്റ്; ചെമ്പടക്കം പൊലീസ് പൊക്കി

ഇ​രി​ങ്ങാ​ട്ടി​രി ആ​ല​ത്തൂ​രി​ലെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ഫാ​മി​ലാ​ണ് മു​പ്പ​തി​ലേ​റെ പേ​ർ ഒ​ത്തു​കൂ​ടി ബി​രി​യാ​ണി 'സ​ൽ​ക്കാ​രം' ഒ​രു​ക്കി​യ​ത്. ര​ഹ​സ്യ​വി​വ​രത്തിന്‍റെ അടിസ്ഥാനത്തില്‍ സി.​ഐ അ​നി​ൽ​കു​മാ​റിന്‍റെ നേ​തൃ​ത്വ​ത്തിലുള്ള സംഘമാണ് പ​രി​ശോ​ധ​ന ന​ട​ത്തിയത്

MediaOne Logo

Web Desk

  • Updated:

    2021-05-27 08:04:54.0

Published:

27 May 2021 8:01 AM GMT

കോവിഡ് നിയന്ത്രണങ്ങള്‍ക്കിടെ ബീഫ് ഫെസ്റ്റ്; ചെമ്പടക്കം പൊലീസ് പൊക്കി
X

ട്രിപ്പിള്‍ ലോക്ഡൌണ്‍ നിലനില്‍ക്കുമ്പോള്‍ ബീഫ് ഫെസ്റ്റ് നടത്താന്‍ ശ്രമം. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ കാ​റ്റി​ൽ പ​റ​ത്തി ബി​രി​യാ​ണി വി​ള​മ്പാ​ൻ ശ്ര​മി​ച്ച​വ​ർ​ക്കാണ് ക​രു​വാ​ര​കു​ണ്ട് പൊ​ലീ​സ് പൂ​ട്ടിട്ടത്. ഇ​രി​ങ്ങാ​ട്ടി​രി ആ​ല​ത്തൂ​രി​ലെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ഫാ​മി​ലാ​ണ് മു​പ്പ​തി​ലേ​റെ പേ​ർ ഒ​ത്തു​കൂ​ടി ബി​രി​യാ​ണി 'സ​ൽ​ക്കാ​രം' ഒ​രു​ക്കി​യ​ത്. ര​ഹ​സ്യ​വി​വ​രത്തിന്‍റെ അടിസ്ഥാനത്തില്‍ സി.​ഐ അ​നി​ൽ​കു​മാ​റിന്‍റെ നേ​തൃ​ത്വ​ത്തിലുള്ള സംഘമാണ് പ​രി​ശോ​ധ​ന ന​ട​ത്തിയത്. ഇ​തോ​ടെ ഒ​ത്തു​കൂ​ടി​യ​വ​രി​ൽ ഭൂരിഭാഗം പേരും ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. ബു​ധ​നാ​ഴ്ച വൈ​കീ​ട്ടാ​ണ്​ സം​ഭ​വം. ഫാം ​പ​രി​സ​ര​ത്ത് നി​ർ​ത്തി​യി​ട്ട ഇ​വ​രു​ടെ കാ​റു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള 15 വാ​ഹ​ന​ങ്ങ​ൾ പൊ​ലീ​സ് കസ്റ്റഡിയിലെടുത്തു. ബി​രി​യാ​ണി​ച്ചെ​മ്പു​ക​ൾ, പാ​ത്ര​ങ്ങ​ൾ, മൊ​ബൈ​ൽ ഫോ​ണു​ക​ൾ എ​ന്നി​വയുള്‍പ്പെടെ പൊലീസ് പി​ടി​ച്ചെ​ടു​ത്തു. ഫാം ​ഉ​ട​മ, വാ​ഹ​ന ഉ​ട​മ​ക​ൾ, മൊ​ബൈ​ൽ ഫോ​ൺ ഉ​ട​മ​ക​ൾ എ​ന്നി​വ​രു​ടെ പേ​രി​ലും മ​റ്റ്​ ക​ണ്ടാ​ല​റി​യു​ന്ന​വ​രു​ടെ പേ​രി​ലും കേ​സെ​ടു​ക്കു​മെ​ന്ന് പൊ​ലീ​സ് പറഞ്ഞു.

TAGS :

Next Story