Quantcast

വേട്ടയാടപ്പെടുകയും ആട്ടിയോടിക്കപ്പെടുകയും ചെയ്തവര്‍ക്കൊപ്പം: പിന്തുണ ഫലസ്തീനെന്ന് ബെന്യമിന്‍

ഓരോ തവണ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോഴും ആവര്‍ത്തിക്കേണ്ടതില്ലാത്ത വിധം, തുടക്കം മുതലേ താന്‍ ഫലസ്തീനൊപ്പമാണെന്നും ബെന്യമിന്‍

MediaOne Logo

Web Desk

  • Published:

    16 May 2021 9:26 AM GMT

വേട്ടയാടപ്പെടുകയും ആട്ടിയോടിക്കപ്പെടുകയും ചെയ്തവര്‍ക്കൊപ്പം: പിന്തുണ ഫലസ്തീനെന്ന് ബെന്യമിന്‍
X

വേട്ടയാടപ്പെടുകയും ആട്ടിയോടിക്കപ്പെടുകയും പലായനം ചെയ്യാന്‍ വിധിക്കപ്പെടുകയും ചെയ്തവര്‍ക്കൊപ്പമാണ് താനെന്ന് എഴത്തുകാരന്‍ ബെന്യമിന്‍. ഓരോ തവണ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോഴും ആവര്‍ത്തിക്കേണ്ടതില്ലാത്ത വിധം, തുടക്കം മുതലേ താന്‍ ഫലസ്തീനൊപ്പമാണെന്നും ബെന്യമിന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ലോകരാഷ്ട്രീയം മനസിലാക്കി തുടങ്ങിയ കാലം മുതല്‍ ഫലസ്തീനൊപ്പമാണ്. ഓരോ തവണ പ്രശ്‌നമുണ്ടാകുമ്പോഴും അത് ആവര്‍ത്തിക്കണമെന്ന് തോന്നുന്നില്ല. ജാതി, മത, വംശ, രാഷ്ടീയത്തിനപ്പുറമായി, നിസ്സഹായരായ സാധാരണ മനുഷ്യര്‍ക്കൊപ്പമാണ് താനെന്നും ബെന്യമിന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ശ്രീലങ്കയില്‍ തമിഴര്‍ക്കൊപ്പം, മ്യാന്‍മറില്‍ റോഹിങ്ക്യകള്‍ക്കൊപ്പം, തിബത്തില്‍ ബുദ്ധന്മാര്‍ക്കൊപ്പം, കശ്മീരില്‍ പണ്ഡിറ്റുകള്‍ക്കൊപ്പം, തുര്‍ക്കിയില്‍ കുര്‍ദുകള്‍ക്കൊപ്പം, ഇറാഖില്‍ യസീദികള്‍ക്കൊപ്പം, സിറിയയില്‍ കൃസ്ത്യാനികള്‍ക്കൊപ്പവുമാണ് താനെന്നും ബെന്യമിന്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

ഫലസ്തീൻ വിഷയത്തിൽ നിങ്ങൾക്ക് അഭിപ്രായം ഒന്നും ഇല്ലേ?

ഉണ്ടല്ലോ. ലോകരാഷ്ട്രീയം വായിച്ചു മനസിലാക്കി തുടങ്ങിയ കാലം മുതൽ ഇതേ വിഷയത്തിലും എന്റെ അഭിപ്രായം പറഞ്ഞു കൊണ്ടേ ഇരിക്കുന്നു. അത് ഓരോ തവണയും പ്രശ്നങ്ങൾ ഉണ്ടാവുമ്പോൾ ആവർത്തിക്കേണ്ടതില്ല. അന്ന് നിങ്ങളത് കേട്ടോ ഇല്ലയോ എന്നത് എന്റെ പ്രശ്നം അല്ല.

എന്നാലും ഒരു പ്രാവശ്യം കൂടി പറയാം. സന്ദേഹങ്ങൾക്ക് ഇടയില്ലാത്തവിധം അത് ഫലസ്തീൻ ജനതയ്ക്ക് ഒപ്പം ആണ്. എന്നു പറഞ്ഞാൽ വേട്ടയാടപ്പെടുകയും ആട്ടിയോടിക്കപ്പെടുകയും പലായനം ചെയ്യാൻ വിധിക്കപ്പെടുകയും ചെയ്യുന്ന ജനങ്ങൾക്കൊപ്പം.

ശ്രീലങ്കയിൽ ഞാൻ തമിഴർക്കൊപ്പം ആണ്. മ്യാൻമാറിൽ രോഹിങ്ക്യകൾക്കൊപ്പം. തിബത്തിൽ ബുദ്ധന്മാർക്കൊപ്പം. കാശ്മീരിൽ പണ്ഡിറ്റുകൾക്കൊപ്പം. തുർക്കിയിൽ കുർദുകൾക്കൊപ്പം. ഇറാഖിൽ യസിദികൾക്കൊപ്പം. സിറിയയിൽ ക്രിസ്ത്യാനികൾക്കൊപ്പം. രണ്ടാം ലോക മഹായുദ്ധത്തിനു മുൻപുള്ള ജർമനിയിലെ / യൂറോപ്പിലെ ജൂതന്മാർക്കൊപ്പം.

ഒരിക്കൽ കൂടി പറയുന്നു. ജാതി മത വംശ രാഷ്ട്രീയത്തിനു അതിതമായി നിസ്സഹായകരായ സാധാരണ മനുഷ്യർക്കൊപ്പം.

TAGS :

Next Story