Quantcast

ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റിന് തുടക്കം; നടന്‍ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു

നാല് ദിവസം നീണ്ടു നില്‍ക്കുന്ന ഫെസ്റ്റ് വന്‍ ജന പങ്കാളിത്തത്തോടെയാണ് തുടക്കം കുറിച്ചത്

MediaOne Logo

Web Desk

  • Updated:

    2021-12-27 02:49:29.0

Published:

27 Dec 2021 1:16 AM GMT

ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റിന് തുടക്കം; നടന്‍ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു
X

നാലു ദിവസമായി നടക്കുന്ന ബേപ്പൂര്‍ ഫെസ്റ്റിന് ഉത്സവപ്രതീതിയോടെ തുടക്കം കുറിച്ചു. പരിപാടി നടന്‍ മമ്മൂട്ടി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. നാവികസേനയുടെ അഭ്യാസപ്രകടനവും നാടന്‍ തോണികളുടെ തുഴച്ചില്‍ മത്സരവും വലയെറിയല്‍ മത്സരവുമെല്ലാം ആദ്യ ദിവസം നടന്നു.

ഉദ്ഘാടനത്തിനോടനുബന്ധിച്ച് രക്ഷാപ്രവര്‍ത്തന ദൗത്യം, ഇന്ത്യന്‍ നേവി പ്രദര്‍ശിപ്പിച്ചു. പിന്നാലെ തദ്ദേശിയര്‍ക്കായുള്ള ഡിങ്കി ബോട്ട് റേസ്, വലയെറിഞ്ഞുള്ള മീന്‍ പിടുത്ത മത്സരം എന്നിവ നടന്നു. ഏഴിമല നാവിക അക്കാദമിയുടെ മ്യൂസിക് ബാന്റായിരുന്നു മറ്റൊരു ആകര്‍ഷണം.

ബേപ്പൂര്‍ എംഎല്‍എ കൂടിയായ ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലാണ് ഒന്നാമത് ബേപ്പൂര്‍ ഫെസ്റ്റ് നടന്നത്. മത്സരങ്ങള്‍ കാണാന്‍ വലിയ ജനപങ്കാളിത്തമാണ് ഉണ്ടായിരുന്നത്.

TAGS :

Next Story