Quantcast

നാളെ ഭാരത് ബന്ദ്? ജാഗ്രതാ നിർദേശവുമായി ഡി.ജി.പി; ആശയക്കുഴപ്പം

അഗ്‌നിപഥ് പദ്ധതിക്കെതിരെ തിങ്കളാഴ്ച ഭാരത് ബന്ദ് നടക്കുമെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചാരണമുണ്ടായിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-06-19 15:07:55.0

Published:

19 Jun 2022 2:38 PM GMT

നാളെ ഭാരത് ബന്ദ്? ജാഗ്രതാ നിർദേശവുമായി ഡി.ജി.പി; ആശയക്കുഴപ്പം
X

തിരുവനന്തപുരം: അഗ്‌നിപഥ് പദ്ധതിക്കെതിരെ തിങ്കളാഴ്ച ഭാരത് ബന്ദ് പ്രഖ്യാപിച്ചതായുള്ള പ്രചാരണൾക്കിടെ ജാഗ്രതാ നിർദേശവുമായി സംസ്ഥാന പൊലീസ് മേധാവി. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ബന്ദ് പ്രചാരണങ്ങൾക്കിടെയാണ് പൊലീസിന് ഡി.ജി.പി അനിൽ കാന്ത് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്.

പൊതുജനങ്ങൾക്കെതിരെയുള്ള അക്രമങ്ങളും പൊതുസ്വത്ത് നശിപ്പിക്കുന്നതും കർശനമായി നേരിടാനാണ് നിർദേശം. ഞായറാഴ്ച രാത്രി മുതൽ തന്നെ സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളിൽ പൊലീസ് പിക്കറ്റിങ്ങും പട്രോളിങ്ങും ഏർപ്പെടുത്തും. അക്രമത്തിനു ശ്രമിക്കുകയോ വ്യാപാരസ്ഥാപനങ്ങൾ നിർബന്ധപൂർവം അടപ്പിക്കുകയോ ചെയ്താൽ അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കും.

അഗ്‌നിപഥ് പദ്ധതിക്കെതിരെയുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായി ഏതാനും സംഘടനകൾ തിങ്കളാഴ്ച ഭാരത് ബന്ദ് പ്രഖ്യാപിച്ചെന്ന് പ്രചാരണം നടക്കുന്ന സാഹചര്യത്തിൽ പൊലീസിനോട് സജ്ജമായിരിക്കാൻ നിർദേശിച്ച് ഡി.ജി.പി അനിൽകാന്ത്. പൊലീസ് സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.

കോടതികൾ, വൈദ്യുതി ബോർഡ് ഓഫിസുകൾ, കെ.എസ്.ആർ.ടി.സി, മറ്റ് സർക്കാർ ഓഫിസുകൾ, സ്ഥാപനങ്ങൾ എന്നിവയ്ക്ക് സംരക്ഷണം നൽകാൻ ജില്ലാ പൊലീസ് മേധാവികൾക്കും നിർദേശം നൽകിയിട്ടുണ്ട്. സർവിസ് നടത്തുന്ന സ്വകാര്യ ബസുകൾക്ക് പൊലീസ് സുരക്ഷ ഉറപ്പാക്കും.

ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തിൽ റേഞ്ച് ഡി.ഐ.ജിമാരും മേഖലാ ഐ.ജിമാരും സുരക്ഷാക്രമീകരണങ്ങൾ ഏകോപിപ്പിക്കും. അക്രമങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ ക്രമസമാധാനവിഭാഗം എ.ഡി.ജി.പിക്ക് നിർദേശം നൽകി.

Summary: Kerala DGP Anil Kant orders the cop to be vigilant over the rumors that there will be Bharat Band on Monday over Agnipath

TAGS :

Next Story