ഭാരതാംബ വിവാദം: ഗവര്‍ണറുടെ നീക്കങ്ങള്‍ നിരീക്ഷിച്ച് സര്‍ക്കാര്‍
മന്ത്രി വി.ശിവന്‍കുട്ടിയുടെ വാക്കൗട്ടിലെ അതൃപ്തി അനൗദ്യോഗിക സ്വഭാവത്തില്‍ മുഖ്യമന്ത്രിയെ ധരിപ്പിക്കാന്‍ ഗവര്‍ണറുടെ നീക്കം

തിരുവനന്തപുരം: ഭാരതാംബ വിവാദത്തില്‍ ഗവര്‍ണറുടെ നീക്കങ്ങള്‍ നിരീക്ഷിച്ച് സര്‍ക്കാര്‍. കൂടുതല്‍ ഏറ്റുമുട്ടലിലേക്ക് നീങ്ങുക രാജ്ഭവന്റെ തുടര്‍നീക്കങ്ങളെ ആശ്രയിച്ച്. മന്ത്രി വി.ശിവന്‍കുട്ടിയുടെ വാക്കൗട്ടിലെ അതൃപ്തി അനൗദ്യോഗിക സ്വഭാവത്തില്‍ മുഖ്യമന്ത്രിയെ ധരിപ്പിക്കാന്‍ ഗവര്‍ണറുടെ നീക്കം.
ഭാരതാംബ ചിത്രത്തിലുള്ള നിലപാടിൽ ഉറച്ചു നിൽക്കുമ്പോഴും ഗവർണർ മറ്റ് വിഷയങ്ങളിൽ സർക്കാരുമായി കൂടുതൽ ഏറ്റുമുട്ടൽ ആഗ്രഹിക്കുന്നില്ല. മന്ത്രിവി.ശിവൻകുട്ടിയുടെ പെരുമാറ്റത്തിലെ അതൃപ്തി മുഖ്യമന്ത്രിയെ അനൗദ്യോഗിക സ്വഭാവത്തിൽ ധരിപ്പിക്കാൻ മാത്രമാണ് രാജ്ഭവനും ഇപ്പോൾ ആലോചിക്കുന്നത്. ഗവര്‍ണറുടെ ഉത്തരവാദിത്തങ്ങളെപ്പറ്റി പാഠംപുസ്കത്തില്‍ ഉള്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതിനോടും രാജ്ഭവൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്നലെ ഗവര്‍ണര്‍ക്കെതിരെ രാജ്ഭവന്‍ മാര്‍ച്ച് നടത്തിയ എസ് എഫ്ഐ ഇന്ന് സമരപരിപാടികള്‍ തീരുമാനിച്ചിട്ടില്ല.
ഗവര്‍ണ്ണറുടെ ഭാരഘടനാപരമായ അധികാരങ്ങള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനം. പത്താം ക്ലാസ് പാഠപുസ്തകത്തിലാണ് ഉള്‍പ്പെടുത്തുക. ഹയര്‍ സെക്കന്ററി പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കുമ്പോഴും ഇത് പരിഗണിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍ കുട്ടി പറഞ്ഞു. ഗവര്‍ണറുടെ അധികാരങ്ങളെ കുറിച്ച് കുട്ടികള്‍ അറിഞ്ഞിരിക്കണം. പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്രം രണ്ടാം വോളിയത്തില്‍ ആണ് ഉള്‍പ്പെടുത്തുക. ഈ അവസരത്തില്‍ കുട്ടികള്‍ ഗവര്‍ണറുടെ അധികാരങ്ങളെ കുറിച്ച് പഠിക്കണം. കുട്ടികള്‍ തെറ്റായി മനസ്സിലാക്കാന്‍ പാടില്ല. അടുത്ത വര്‍ഷം 11,12 ക്ലാസുകളിലെ പാഠപുസ്തകത്തിലും ഗവര്‍ണറുടെ അധികാരങ്ങള്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.
Adjust Story Font
16

