Quantcast

ഭൂട്ടാൻ വാഹനക്കടത്ത്: അന്വേഷണത്തിന് കേന്ദ്ര ഏജൻസികളും; എൻഐഎയും ഇഡിയും വിവരങ്ങള്‍ ശേഖരിച്ചു

കസ്റ്റംസിൽ നിന്ന് ജിഎസ്ടി വകുപ്പും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    24 Sept 2025 11:02 AM IST

ഭൂട്ടാൻ വാഹനക്കടത്ത്: അന്വേഷണത്തിന് കേന്ദ്ര ഏജൻസികളും; എൻഐഎയും ഇഡിയും വിവരങ്ങള്‍ ശേഖരിച്ചു
X

കൊച്ചി: ഭൂട്ടാൻ വാഹന കള്ളക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികളും ഇടപെടുന്നു. എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എൻഐഎയും വിവരശേഖരണം തുടങ്ങി. കസ്റ്റംസിൽ നിന്ന് ഇഡി ഉദ്യോഗസ്ഥര്‍ വിവരങ്ങൾ തേടി.ജിഎസ്ടി വകുപ്പും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.

അതേസമയം,നടൻ ദുൽഖർ സൽമാനെതിരെ വിശദമായ അന്വേഷണം നടത്താനാണ് കസ്റ്റംസിന്റെ തീരുമാനം. ഇറക്കുമതി തിരുവ വെട്ടിച്ച് കടത്തിക്കൊണ്ടുവന്ന നാലു വാഹനങ്ങൾ ദുൽഖർ ഉപയോഗിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ.ദുൽഖർ മറ്റൊരാളുടെ പേരിലാണ് വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത്. പരിവാഹൻ സൈറ്റിൽ ക്രമക്കേട് നടത്തിയെന്നാണ് സംശയം.രണ്ടു വാഹനങ്ങൾ കൂടി ഹാജരാക്കാൻ ദുൽഖറിന്കസ്റ്റംസ് നോട്ടീസ് നൽകും.

ഭൂട്ടാന്‍ പട്ടാളം ഉപേക്ഷിച്ച വണ്ടികള്‍ നികുതിവെട്ടിച്ച് രജിസ്റ്റർ ചെയ്ത് ഉപയോഗിക്കുന്നവരെ കണ്ടെത്താനായിരുന്നു കസ്റ്റംസ് ചൊവ്വാഴ്ച രാജ്യവ്യാപക റെയ്ഡ് നടത്തിയത്. നടന്‍മാരായ ദുല്‍ഖർ സല്‍മാന്‍ , പൃഥ്വിരാജ് , അമിത് ചക്കാലക്കല്‍ എന്നിവരുടെ വീടുകളില്‍ പരിശോധന നടത്തിയികുന്നു ദുൽഖറിന്റെ 2 വാഹനങ്ങളും, അമിതിന്റെ എട്ട് വാഹനങ്ങളും കസ്റ്റഡിയിൽ എടുത്തിരുന്നു. ദുല്‍ഖറിന്റെ കൊച്ചി ഇളംകുളത്തെയും മമ്മൂട്ടിയുടെ പനമ്പിള്ളി നഗറിലെ പനമ്പിള്ളി നഗറിലെ ഗാരേജിലും കസ്റ്റംസ് പരിശോധന നടത്തി. ദുൽഖർ സൽമാന്റെ രണ്ടു വാഹനങ്ങളില്‍ ഒന്നിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ കസ്റ്റംസ് ഓഫീസിലേക്ക് എത്തിച്ചിട്ടില്ല.

കസ്റ്റംസ് ഉദ്യോഗസ്ഥർ കോയമ്പത്തൂർ കേന്ദ്രീകരിച്ചുള്ള സംഘത്തെക്കുറിച്ച് ചോദിച്ചുവെന്ന് നടൻ അമിത് ചക്കാലക്കൽ പറഞ്ഞു. ആറുമാസം മുൻപ് കസ്റ്റംസ് പരിശോധന നടത്തിയിരുന്നു.അന്ന് മുഴുവന്‍ രേഖകളും ഹാജരാക്കിയിരുന്നുവെന്നും പിടിച്ചെടുത്ത ഏഴ് വാഹനങ്ങൾ തന്റെ ഗ്യാരേജിൽ കിടന്നിരുന്നതാണെന്നും അമിത് ചക്കാലക്കൽ പറഞ്ഞു.

'ഇന്നലെ കൊണ്ട്പോയ ലാൻഡ് ക്രൂയിസർ മാത്രമാണ് എന്റെ ഉടമസ്ഥതയിലുള്ള വണ്ടി. അത് 1999 ൽ രജിസ്റ്റർ ചെയ്തതാണ്, 5 വർഷമായി താൻ ഉപയോഗിക്കുന്നു.അതിന്റെ രേഖകൾ ഹാജരാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.ബാക്കിയുള്ളതിന്റെ ഉടമസ്ഥർ വേറെയാണ്. ഗ്യാരേജിൽ നിർമാണത്തിനായി കൊണ്ടുവന്നതാണ് ബാക്കിയുള്ളവ.രണ്ടു വർഷത്തിനിടയിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങളാണ് കസ്റ്റംസ് ഇപ്പോൾ പരിശോധിക്കുന്നത്'. തന്‍റെ കയ്യിലുള്ളത് കടത്തിക്കൊണ്ടു വന്ന വാഹനങ്ങൾ അല്ലെന്നും അമിത് പറഞ്ഞു.

TAGS :

Next Story