Quantcast

'മനുഷ്യക്കടത്ത് എന്ന നി​ഗമനത്തിലേക്ക് പോയിട്ടില്ല, ബിഹാറിൽ നിന്ന് കുട്ടികള്‍ എത്തിയതില്‍ ദുരൂഹതയില്ല'; സിഡബ്ല്യുസി ചെയർമാൻ

കുട്ടികളുടെ വിദ്യാഭ്യാസ രേഖകൾ ലഭിച്ചാൽ കോഴിക്കോട് സിഡബ്ല്യുസിക്ക് കുട്ടികളെ കൈമാറുമെന്നും എം.സേതുമാധവൻ പറഞ്ഞു

MediaOne Logo

Web Desk

  • Published:

    12 Jan 2026 1:35 PM IST

മനുഷ്യക്കടത്ത് എന്ന നി​ഗമനത്തിലേക്ക് പോയിട്ടില്ല, ബിഹാറിൽ നിന്ന്  കുട്ടികള്‍ എത്തിയതില്‍ ദുരൂഹതയില്ല; സിഡബ്ല്യുസി ചെയർമാൻ
X

പാലക്കാട്: ബിഹാറിൽ നിന്ന് രേഖകളില്ലാതെ എത്തിച്ച കുട്ടികളെ എത്തിച്ചത് മനുഷ്യക്കടത്തെന്ന പ്രചാരണം തെറ്റാണെന്ന് സിഡബ്ല്യുസി ചെയർമാൻ എം.സേതുമാധവൻ. കുട്ടികൾക്ക് കൗൺസിലിംഗ് നൽകി വിവരങ്ങൾ ശേഖരിക്കുകയാണെന്നും കുട്ടികൾ എത്തിയതിൽ ദുരൂഹതയില്ലെന്നും അദ്ദേഹം പറഞ്ഞു.കുട്ടികളുടെ വിദ്യാഭ്യാസ രേഖകൾ ലഭിച്ചാൽ കോഴിക്കോട് സിഡബ്ല്യുസി ക്ക് കുട്ടികളെ കൈമാറുമെന്നും എം.സേതുമാധവൻ പറഞ്ഞു.'കുട്ടികളുടെ കയ്യിൽ ആധാർകാർഡ് മാത്രമേയുള്ളൂ... കൂടെയുള്ളത് രണ്ട് രക്ഷിതാക്കൾ മാത്രമാണ്.കുട്ടികളുടെ സുരക്ഷയും വിദ്യാഭ്യാസവും ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ബിഹാറിലെ കിഷൻഗഞ്ച് ജില്ലയിൽ നിന്നെത്തിയവരെയാണ് പാലക്കാട്‌ ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ വെച്ച് പൊലീസ് കണ്ടെത്തിയത്.കോഴിക്കോട്ടെ സ്ഥാപനത്തിലേക്ക് പഠിക്കാനെത്തിയതാണെന്നാണ് കുട്ടികൾ പറയുന്നത്. സ്ഥിരീകരിക്കാനാവാത്തതോടെ കുട്ടികളെ ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് കൈമാറുകയായിരുന്നു.കുട്ടികളെ പാലക്കാട്ടെ ഓർഫനേജിൽ താമസിപ്പിച്ചിരിക്കുകയാണ്.


TAGS :

Next Story