Quantcast

ബൈക്കിടിച്ച് വിദ്യാർഥിനിയുടെ മരണം; ബൈക്ക് ഓടിച്ചയാൾക്കെതിരെ കേസ്

മനഃപൂര്‍വമായ നരഹത്യക്കും വധശ്രമത്തിനുമാണ് കേസ്.

MediaOne Logo

Web Desk

  • Published:

    27 July 2023 10:44 AM IST

ബൈക്കിടിച്ച് വിദ്യാർഥിനിയുടെ മരണം; ബൈക്ക് ഓടിച്ചയാൾക്കെതിരെ കേസ്
X

കൊച്ചി: മൂവാറ്റുപുഴയില്‍ ബൈക്ക് ഇടിച്ച് വിദ്യാര്‍ഥിനി മരിച്ച സംഭവത്തിൽ ബൈക്ക് ഓടിച്ചയാള്‍ക്കെതിരെ കേസെടുത്തു. മനഃപൂര്‍വമായ നരഹത്യക്കും വധശ്രമത്തിനുമാണ് കേസ്. മൂവാറ്റുപുഴ ഏനാനെല്ലൂര്‍ സ്വദേശി ആന്‍സന്‍ റോയിക്കെതിരെയാണ് കേസെടുത്തത്. ഇയാൾക്കെതിരെ ക്രമിനൽ കേസുകൾ നിലവിലുണ്ടെന്നും പൊലീസ് പറയുന്നു.

മൂവാറ്റുപുഴ നിർമല കോളജ് ജങ്ഷനിലുണ്ടായ അപകടത്തിൽ നിർമല കോളജ് വിദ്യാർഥി നമിതയാണ് മരിച്ചത്. തലയിടിച്ചുവീണ നമിതയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഒപ്പമുണ്ടായിരുന്ന അനുശ്രീ എന്ന കുട്ടി ബൈക്കിടിച്ച് റോഡരികിലേക്ക് തെറിച്ചുവീണു. അമിത വേഗവും അലക്ഷ്യമായ ഡ്രൈവിങ്ങുമാണ് അപകടകാരണം.

TAGS :

Next Story