ആറ്റിങ്ങലിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ പിറകിൽ ബൈക്കിടിച്ചു കയറി യുവാവിന് ദാരുണാന്ത്യം
ഫയർഫോഴ്‌സിന്‍റെ ആംബുലൻസിൽ അരുണിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു

തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. മേവർക്കൽ സ്വദേശി അരുൺ കെ ആണ് മരിച്ചത്. ആറ്റിങ്ങൽ ആലംകോട് ഹൈസ്കൂളിനു സമീപം ഇന്ന് രാവിലെ ഏഴു മണിയോടെയായിരുന്നു അപകടം. വളവിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ പിറകിൽ അരുൺ വന്ന ബൈക്ക് ഇടിച്ചുകയറി. ഫയർഫോഴ്‌സിന്‍റെ ആംബുലൻസിൽ അരുണിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Next Story
Adjust Story Font
16

