ആലപ്പുഴ മാന്നാറിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു
രണ്ട് ബൈക്കുകളിൽ സഞ്ചരിച്ച ആറ് പേരാണ് അപകടത്തിൽപെട്ടത്

ആലപ്പുഴ: മാന്നാർ ഇരമത്തൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം. ഒരാൾ മരിച്ചു. ചെന്നിത്തല ഒന്നാം വാർഡ് പറയങ്കേരി കാരാത്തറയിൽ പുത്തൻവീട്ടിൽ അജിതിൻ്റെ മകൻ ജഗൻ(23) ആണ് മരിച്ചത്. അഞ്ച് പേർക്ക് ഗുരുതര പരിക്കേറ്റു. രണ്ട് ബൈക്കുകളിൽ സഞ്ചരിച്ച ആറ് പേരാണ് അപകടത്തിൽപെട്ടത്.
പരിക്കേറ്റവരെ പരുമലയിലെ സ്വകാര്യ ആശുപ്രതിയിൽ പ്രവേശിപ്പിച്ചു. മാന്നാറിലെ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം കഴിഞ്ഞ് തിരിച്ചു മടങ്ങും വഴി ഇന്നലെ രാത്രിയിലാണ് അപകടം. ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെ വെന്‍റിലേറ്ററിലേക്ക് മാറ്റി.
Next Story
Adjust Story Font
16

