കോട്ടയം മെഡിക്കല്‍ കോളജ് അപകടം: ബിന്ദുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; മരണ കാരണം തലക്കേറ്റ പരിക്കും ആന്തരീക രക്തസ്രാവവും
ആന്തരീക അവയങ്ങള്‍ക്ക് ഗുരുതര ക്ഷതമേറ്റെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്ന് മരിച്ച ബിന്ദുവിന്റെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. തലക്കേറ്റ ഗുരുതര പരിക്കും ആന്തരീക രക്തസ്രാവവും മരണ കാരണം. വാരിയെല്ലുകള്‍ പൂര്‍ണമായും ഒടിഞ്ഞു.
ആന്തരീക അവയങ്ങള്‍ക്ക് ഗുരുതര ക്ഷതമേറ്റെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കെട്ടിടം വീണപ്പോള്‍ തന്നെ അപകടത്തില്‍പ്പെട്ട് മരണം സംഭവിച്ചിരിക്കാമെന്ന നിഗമനമാണ് ഫോറന്‍സിക് റിപ്പോര്‍ട്ടിലുള്ളത്.
അതേസമയം, ബിന്ദുവിന്റെ സംസ്‌കാരം പൂര്‍ത്തിയായി. രാവിലെ മുതല്‍ നിരവധിയാളുകളാണ് ബിന്ദുവിനെ അവസാനമായി കാണാനായി എത്തിയത്. തലയോലപറമ്പിലെ വീട്ടിലാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ഏഴുമണിയോടെ വീട്ടിലേക്ക് എത്തിച്ചു. തുടര്‍ന്നുള്ള പൊതുദര്‍ശനത്തിന് നിരവധിയാളുകള്‍ വീട്ടിലെത്തിയിരുന്നു.
Next Story
Adjust Story Font
16

