Quantcast

ഗവർണർ പദവി ആവശ്യമില്ല, ഗവർണർമാരെ രാഷ്ട്രീയ ചട്ടുകമാക്കി മാറ്റുന്നു: ബിനോയ് വിശ്വം

പ്രധാനപ്പെട്ട ബില്ലുകൾ പോലും ഡൽഹിയിലെ മേലാളൻമാരുടെ നിർദേശപ്രകാരം തടഞ്ഞുവെച്ച് ഗവർണർമാർ സംസ്ഥാനത്തിന്റെ വികസനം തടസ്സപ്പെടുത്തുകയാണെന്നും ബിനോയ് വിശ്വം ആരോപിച്ചു.

MediaOne Logo

Web Desk

  • Published:

    6 Jun 2025 3:51 PM IST

Lok Sabha election result is peoples warning to LDF: Says CPI Kerala state secretary Binoy Viswam
X

ബിനോയ് വിശ്വം

കണ്ണൂർ: ഗവർണർ പദവി വാസ്തവത്തിൽ ആവശ്യമില്ലാത്തതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഗവർണർ പദവിയെ സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്ക് മേൽ കടന്നുകയറാനുള്ള ഉപാധിയാക്കി കേന്ദ്രസർക്കാർ മാറ്റുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ ഗവർണർമാർ സംസ്ഥാനത്തിന്റെ താത്പര്യത്തിന് മേൽ കേന്ദ്രത്തിന്റെ താത്പര്യങ്ങൾ അടിച്ചേൽപ്പിക്കുകയാണ്. സംസ്ഥാന നിയമസഭ പാസാക്കിയ നിയമങ്ങൾ പോലും ഗവർണർമാർ തടഞ്ഞുവെക്കുന്നു. ബില്ലുകൾ അനിശ്ചിതകാലത്തേക്ക് വെച്ചുതാമസിപ്പിക്കാൻ ഗവർണർമാർ അവകാശമില്ല. പ്രധാനപ്പെട്ട ബില്ലുകൾ പോലും ഡൽഹിയിലെ മേലാളൻമാരുടെ നിർദേശപ്രകാരം തടഞ്ഞുവെച്ച് ഗവർണർമാർ സംസ്ഥാനത്തിന്റെ വികസനം തടസ്സപ്പെടുത്തുകയാണെന്നും ബിനോയ് വിശ്വം ആരോപിച്ചു.

TAGS :

Next Story