'എന്ത് സിപിഐ എന്ന് ചോദിച്ചെങ്കില്‍ അത് പൂര്‍ണമായും അരാഷ്ട്രീയപരമാണ്'; എം.വി ഗോവിന്ദന് മറുപടിയുമായി ബിനോയ് വിശ്വം
എം.വി ഗോവിന്ദൻ അങ്ങനെ പറയില്ലെന്നും ബിനോയ് വിശ്വം പ്രതികരിച്ചു

Photo| MediaOne
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ സിപിഐയുടെ എതിര്‍പ്പ് ചോദിച്ചപ്പോള്‍ എന്ത് സിപിഐ എന്ന് ചോദിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എം.വി ഗോവിന്ദൻ അങ്ങനെ പറയില്ല,അങ്ങനെ പറഞ്ഞെങ്കിൽ അത് പൂര്‍ണമായും അരാഷ്ട്രീയമാണെന്നും ബിനോയ് വിശ്വം പ്രതികരിച്ചു. ഇന്നലെയാണ് എം.വി ഗോവിന്ദന്‍ സിപിഐ നിലപാടിനെ നിസ്സാരവത്കരിച്ച് പ്രതികരിച്ചത്.
അതിനിടെ, കേന്ദ്ര സർക്കാറിന്റെ വിദ്യാഭ്യാസ പദ്ധതിയായ പി.എം ശ്രീയിൽ ചേരുന്നതിൽ എതിർപ്പ് ശക്തമാക്കി സിപിഐ..പദ്ധതി കേരള സർക്കാർ നടപ്പിലാക്കാൻ പോകുന്നില്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.വിദ്യാഭ്യാസ രംഗത്ത് കാവിവൽക്കരണം നടത്താനുള്ള കുറുക്കുവഴിയാണ് പിഎം ശ്രീ.പദ്ധതി നടപ്പിലാക്കില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്. ആര്‍എസ്എസ് അജണ്ട നടപ്പാക്കുന്ന NEP വിഷയത്തിൽ സിപിഐക്കും സിപിഎമ്മിനും ഒരേ നിലപാടെന്നും ബിനോയ് വിശ്വം പറഞ്ഞു. എല്ലാ ഇടതുപക്ഷ പ്രസ്ഥാനങ്ങളും മതേതരബോധമുള്ള മനുഷ്യരും പദ്ധതിയെ എതിര്‍ക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.
അതേസമയം, പിഎം ശ്രീ പദ്ധതിയിൽ ചേരാനുള്ള സർക്കാർ തീരുമാനത്തിൽ സിപിഐ മന്ത്രിമാർ ഇന്നത്തെ മന്ത്രിസഭായോഗത്തിൽ എതിർത്ത് രേഖപ്പെടുത്തും. പദ്ധതിയുടെ ഭാഗമാകേണ്ടതില്ലെന്ന പാർട്ടി നിലപാട് മന്ത്രിസഭാ യോഗത്തിൽ അറിയിക്കാനാണ് നേതൃത്വത്തിൻ്റെ നിർദ്ദേശം. ഇന്ന് ആരംഭിക്കുന്ന സിപിഐ സംസ്ഥാന നേതൃയോഗങ്ങളും വിഷയംചർച്ച ചെയ്യും.
Adjust Story Font
16

