Quantcast

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പി.സി ജോര്‍ജിന്‍റെ വീട്ടില്‍

രാവിലെ വീട്ടിലെത്തിയ ബിഷപ്പിനെ സ്വീകരിക്കാന്‍ പി.സി ജോര്‍ജും ഭാര്യയും മകന്‍ ഷോണ്‍ ജോര്‍ജും ഉണ്ടായിരുന്നു

MediaOne Logo

Web Desk

  • Published:

    15 Jan 2022 5:40 AM GMT

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പി.സി ജോര്‍ജിന്‍റെ വീട്ടില്‍
X

കുറ്റാരോപിതനായ സാഹചര്യങ്ങളില്‍ തനിക്കൊപ്പം നിന്ന പി.സി ജോര്‍ജിനോട് നന്ദി പറയാന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഈരാട്ടുപേട്ടയിലെ വീട്ടിലെത്തി. രാവിലെ വീട്ടിലെത്തിയ ബിഷപ്പിനെ സ്വീകരിക്കാന്‍ പി.സി ജോര്‍ജും ഭാര്യയും മകന്‍ ഷോണ്‍ ജോര്‍ജും ഉണ്ടായിരുന്നു. ആലിംഗനം ചെയ്തുകൊണ്ടാണ് ജോര്‍ജ് ഫ്രാങ്കോയെ സ്വീകരിച്ചത്. കുറച്ചുസമയത്തേക്ക് മാത്രമായിരുന്നു കൂടിക്കാഴ്ച. തുടര്‍ന്ന് പുറത്തേക്കിറങ്ങിയ ബിഷപ്പ് മാധ്യമങ്ങളോട് പ്രതികരിച്ചില്ല. എല്ലാത്തിനും നന്ദിയെന്നു മാത്രമാണ് ബിഷപ്പ് പറഞ്ഞത്. ഏതാനും ചില വൈദികരും ബിഷപ്പിനൊപ്പമുണ്ടായിരുന്നു.

ബിഷപ്പിനെതിരെ പരാതി ഉയര്‍ന്നപ്പോള്‍ മുതല്‍ അദ്ദേഹത്തെ പിന്തുണച്ച ആളാണ് പി.സി ജോര്‍ജ്ജ്. റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന സമയത്ത് ഫ്രാങ്കോയെ ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചിരുന്നു. നിരപരാധിയെ ജയിലില്‍ അടച്ചിരിക്കുന്നതിന്‍റെ ശിക്ഷ ഇടിത്തീയായി വരും. താന്‍ ഫ്രാങ്കോ മുളയ്ക്കലിന്റെ കൈ മുത്തി വണങ്ങിയെന്നും ജയില്‍ സന്ദര്‍ശനത്തിന് ശേഷം പി.സി പറഞ്ഞിരുന്നു.

പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയെയും പി.സി ജോര്‍ജ് ആക്ഷേപിച്ചിരുന്നു. 13 തവണ പീഡിപ്പിക്കപ്പെട്ടെന്ന കന്യാസ്ത്രീയുടെ പരാതിയെ കുറ്റപ്പെടുത്തിയ പി.സി.ജോർജ് ആദ്യത്തെ 12 തവണയും പരാതിപ്പെടാതിരുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ചിരുന്നു. കന്യാസ്ത്രീ കന്യകയല്ലെന്നും പീഡിപ്പിച്ചത് ആരുമാകാമെന്നും പി.സി.ജോർജ് പറഞ്ഞിരുന്നു. കന്യാസ്ത്രീയെ വേശ്യയെന്ന് അധിക്ഷേപിച്ച ജോർജ് പിന്നീട് ഈ പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ചിരുന്നു.



TAGS :

Next Story