Quantcast

" പാലാ ബിഷപ്പിന്റെ വിദ്വേഷ പ്രസംഗം അടഞ്ഞ അധ്യയമല്ല" : മുനവ്വറലി ശിഹാബ് തങ്ങൾ

അസ്വാരസ്യങ്ങൾ പരിഹരിക്കേണ്ടത് ചർച്ചയിലൂടെയാണെന്നും മുനവ്വറലി ശിഹാബ് തങ്ങൾ മീഡിയവണിനോട് പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2021-09-20 07:02:06.0

Published:

20 Sep 2021 6:39 AM GMT

 പാലാ ബിഷപ്പിന്റെ വിദ്വേഷ പ്രസംഗം അടഞ്ഞ അധ്യയമല്ല : മുനവ്വറലി ശിഹാബ് തങ്ങൾ
X

പാലാ ബിഷപ്പിന്റെ വിദ്വേഷ പ്രസംഗം അടഞ്ഞ അധ്യായമല്ലെന്ന് മുനവ്വറലി ശിഹാബ് തങ്ങൾ. ആളുകൾക്കിടയിൽ അസ്വാരസ്യങ്ങളും ആശയക്കുഴപ്പവും ഇപ്പോഴുമുണ്ട്. അസ്വാരസ്യങ്ങൾ പരിഹരിക്കേണ്ടത് ചർച്ചയിലൂടെയാണെന്നും മുനവ്വറലി ശിഹാബ് തങ്ങൾ മീഡിയവണിനോട് പറഞ്ഞു. സഹോദര്യത്തിലും സഹവർത്തിത്വത്തിലും ജീവിച്ച പാരമ്പര്യമാണ് കേരളത്തിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

പാലാ ബിഷപ്പിന്റെ വിവാദ പ്രസംഗത്തിന്റെ പശ്ചാത്തലത്തിൽ മതമേലധ്യക്ഷൻമാരുടെ യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും.ക്ലീമിസ് തിരുമേനിയുടെ അധ്യക്ഷതയിലാണ് യോഗം നടക്കുക.ഇന്ന് വൈകീട്ട് 3.30 ക്കാണ് യോഗം.

പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ, പാളയം ഇമാം വി.പി. സുഹൈബ് മൗലവി, സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, ചങ്ങനാശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, ഡോ. ഹുസൈൻ മടവൂർ, ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന കൂടിയാലോചന സമിതി അംഗം എച്. ഷഹീർ മൗലവി, സൂസപാക്യം തിരുമേനി, ധർമ്മരാജ് റസാലം തിരുമേനി, ബർണ്ണബാസ് തിരുമേനി തുടങ്ങിയവർ സാമുദായിക നേതാക്കളുടെ യോഗത്തിൽ പങ്കെടുക്കും.

TAGS :

Next Story