Quantcast

ബിഷപ്പിന്റെ വിവാദ പരാമർശം: ബി.ജെ.പി നിലപാട് തള്ളി സി.കെ പത്മനാഭൻ

വിവാദം ആളിക്കത്തിക്കുന്നതിന് പകരം തല്ലിക്കെടുത്തണമെന്ന് സി.കെ പത്മനാഭൻ

MediaOne Logo

Web Desk

  • Updated:

    2021-09-17 10:10:22.0

Published:

17 Sept 2021 3:33 PM IST

ബിഷപ്പിന്റെ വിവാദ പരാമർശം: ബി.ജെ.പി നിലപാട് തള്ളി സി.കെ പത്മനാഭൻ
X

പാലാ ബിഷപ്പിന്റെ വിദ്വേഷ പരാമർശത്തിൽ ബി.ജെ.പി നിലപാട് തള്ളി മുൻ സംസ്ഥാന പ്രസിഡൻറ്‌ സി.കെ പത്മനാഭൻ. നാർക്കോട്ടിക് ജിഹാദ് എന്ന പദം ഉപയോഗിച്ചതിന് അപ്പുറം പ്രസംഗത്തിൽ ഒന്നും ഉണ്ടെന്ന് കരുതുന്നില്ലെന്നും വിവാദം ആളിക്കത്തിക്കുന്നതിന് പകരം തല്ലിക്കെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

ജിഹാദ് എന്ന പദത്തിനടക്കം പുതിയ കാലത്ത് പല അർഥങ്ങളുണ്ടെന്നും വാക്കുകൾ കരുതലോടെ ഉപയോഗിക്കണമെന്നും സി.കെ. പത്മനാഭൻ പറഞ്ഞു.

മെത്രാന്റെ പ്രസംഗം അദ്ദേഹത്തിന്റെ സമുദായത്തെ ബോധ്യപ്പെടുത്താൻ പറഞ്ഞതാണ് -സി.കെ. പത്മനാഭൻ പറഞ്ഞു.

TAGS :

Next Story