ബിജെപി കൗൺസിലറുടെ ആത്മഹത്യ: സഹകരണ വകുപ്പ് രജിസ്ട്രാറോട് റിപ്പോർട്ട് തേടി അന്വേഷണസംഘം
വലിയശാല ഫാം ടൂർ സൊസൈറ്റിയിൽ വ്യാപക ക്രമക്കേടെന്നായിരുന്നു സഹകരണ വകുപ്പിന്റെ റിപ്പോർട്ട്

തിരുവനന്തപുരം: തിരുവനന്തപുരത്തെ ബിജെപി കൗൺസിലർ അനിലിന്റെ ആത്മഹത്യയിൽ സഹകരണ വകുപ്പ് രജിസ്ട്രാറോട് റിപ്പോർട്ട് തേടി അന്വേഷണസംഘം. ഓഡിറ്റ് റിപ്പോർട്ടും അന്വേഷണ റിപ്പോർട്ടും ഹാജരാക്കാനാണ് നിർദേശം. റിപ്പോർട്ട് പരിശോധിച്ച ശേഷം തുടർ നടപടിയെടുക്കും.
വലിയശാല ഫാം ടൂർ സൊസൈറ്റിയിൽ വ്യാപക ക്രമക്കേടെന്നായിരുന്നു സഹകരണ വകുപ്പിന്റെ റിപ്പോർട്ട്. ബിജെപിയെ വെട്ടിലാക്കുന്നതായിരുന്നു അനിലിന്‍റെ ആത്മഹത്യാക്കുറിപ്പ്. നമ്മുടെ ആളുകളെ സഹായിച്ചെന്നും പണം തിരിച്ചടയ്ക്കാതിരുന്നിട്ടും മറ്റു നടപടികളിലേക്ക് കടന്നില്ലെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.
പലതവണ ആവശ്യപ്പെട്ടിട്ടും ആരും പണം തിരിച്ചടച്ചില്ല, ഇതാണ് ബാങ്ക് പ്രതിസന്ധിക്ക് കാരണമെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. 'ഇപ്പോള്‍ ഒരു പ്രതിസന്ധി എല്ലാ സംഘത്തിലും ഉള്ളതുപോലെ ഉണ്ട്. ഇതുവരെയും എഫ്ഡി കൊടുക്കാനുള്ളവര്‍ക്കെല്ലാം കൊടുത്തു. നേരത്തെ പോലെ ചിട്ടിയോ ദിവസവരുമാനമോ ഇപ്പോള്‍ ഇല്ലാതായി. ആയതിനാല്‍ തന്നെ എഫ്ഡി ഇട്ടിട്ടുള്ള ആള്‍ക്കാര്‍ അവരുടെ പണത്തിന് കാലതാമസം വരാതെ ആവശ്യത്തിലധികം സമ്മര്‍ദം തരുന്നു'- കുറിപ്പില്‍ പറയുന്നു.
Adjust Story Font
16

