രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണം ദേശീയതലത്തിൽ ആയുധമാക്കി ബിജെപി
രാഹുൽ മാങ്കൂട്ടത്തിൽ രാഹുൽ ഗാന്ധിക്കൊപ്പം നിൽക്കുന്ന ഫോട്ടോക്കൊപ്പം മാങ്കൂട്ടത്തിലിനെതിരെയുള്ള ആരോപണം പരാമർശിക്കുന്നതാണ് ബിജെപിയുടെ എക്‌സ് ഹാൻഡിലിൽ പങ്കുവെച്ച പോസ്റ്റ്

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണം ദേശീയതലത്തിൽ പ്രചാരണ വിഷയമാക്കി ബിജെപി. രാഹുൽ മാങ്കൂട്ടത്തിൽ രാഹുൽ ഗാന്ധിക്കൊപ്പം നിൽക്കുന്ന ഫോട്ടോക്കൊപ്പം മാങ്കൂട്ടത്തിലിനെതിരെയുള്ള ആരോപണം പരാമർശിക്കുന്നതാണ് ബിജെപിയുടെ എക്‌സ് ഹാൻഡിലിൽ പങ്കുവെച്ച പോസ്റ്റ്. കോൺഗ്രസിൽ മറ്റൊരു നേതാവിനെതിരെ കൂടി ആരോപണം എന്ന അടിക്കുറിപ്പിലാണ് പോസ്റ്റ്.
അതേസമയം, പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ താമസിച്ചിരുന്ന ഫ്‌ലാറ്റ് കേന്ദ്രീകരിച്ച് അന്വേഷണം വേണമെന്ന് ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ ആവശ്യപ്പെട്ടു.
Next Story
Adjust Story Font
16

