ഹിന്ദുമഹാസഭയുടെ എൽഡിഎഫ് പിന്തുണക്ക് പിന്നിൽ ബിജെപി; ഹിമവൽ ഭദ്രാനന്ദ
നിലമ്പൂരിൽ ഉള്ളത് ഹിന്ദുമഹാസഭയുടെ പേരുപറഞ്ഞ് നടക്കുന്ന വ്യാജനാണെന്നും ഭദ്രാനന്ദ ആരോപിച്ചു.

മലപ്പുറം: ഹിന്ദുമഹാസഭയുടെ എൽഡിഎഫ് പിന്തുണക്ക് പിന്നിൽ ബിജെപി എന്ന് ഹിമവൽ ഭദ്രാനന്ദ. ഹിന്ദുമഹാസഭ ഇടതുപക്ഷത്തിന് പിന്തുണ നൽകിയിട്ടില്ലെന്നും നിലമ്പൂരിൽ ഉള്ളത് ഹിന്ദുമഹാ സഭയുടെ പേര് പറഞ്ഞു നടക്കുന്ന വ്യാജനാണെന്നും ഭദ്രാനന്ദ ആരോപിച്ചു.
സംഘടനയുമായി ആധികാരികമായി ബന്ധമുള്ള വ്യക്തിയല്ല. വിമത സംഘടനയുടെ പേരു പറഞ്ഞു നടക്കുന്ന സ്വന്തം പേരിൽ നിരവധി കേസുകൾ ഉള്ള വ്യക്തിയാണെന്നും സ്വാമി ദത്താത്രേയയെ കുറിച്ച് ഭദ്രാനന്ദ പറഞ്ഞു.
കെ സുരേന്ദ്രൻ മണ്ട പോയ തെങ്ങാണ്. ആ തെങ്ങിൽ പ്രത്യേകിച്ച കരിക്കുകളൊന്നും പ്രതീക്ഷിക്കണ്ടെന്നും ഭദ്രാനന്ദ പ്രതികരിച്ചു. 'ഹിന്ദുമഹാസഭയുടെ സ്ഥാനാർഥി പിന്മാറിയത് ബിജെപി നേതാക്കളുടെ സ്വാധീനത്താലാണ്. സമുദായത്തിന് നിലമ്പൂരിൽ ഇരുപതിനായിരത്തോളം വോട്ടുകൾ ഉണ്ട്. മനസാക്ഷിക്ക് വോട്ട് നൽകുക അല്ലെങ്കിൽ നോട്ടക്ക് നൽകുക' എന്നും ഹിമവൽ ഭദ്രാനന്ദ വ്യക്തമാക്കി.
Adjust Story Font
16

