Quantcast

യു.ഡി.എഫിന്‍റെ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചു; ബി.ജെ.പി മഹിള മോർച്ച ദേശീയ സെക്രട്ടറിയെ നീക്കി

നേതൃത്വത്തിന്‍റെ അറിവില്ലാതെയാണ് പത്മജ വോട്ട് ചെയ്തതെന്ന് വ്യക്തമാക്കി നടപടി ആവശ്യപ്പെട്ട് ജില്ലാ കമ്മിറ്റി മേൽകമ്മിറ്റിക്ക് റിപ്പോർട്ട് നൽകിയിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-05-17 01:30:17.0

Published:

17 May 2023 6:58 AM IST

Padmaja S. Menon
X

പത്മജ എസ്.മേനോന്‍

കൊച്ചി: ബി.ജെ.പി മഹിള മോർച്ച ദേശീയ സെക്രട്ടറി സ്ഥാനത്തുനിന്ന് പത്മജ എസ്.മേനോനെ നീക്കി. മഹിള മോർച്ച ദേശീയ പ്രസിഡന്‍റ് വാനതി ശ്രീനിവാസനാണ് നടപടിയെടുത്തത്. കൊച്ചി നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതിയിലേക്ക് യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണച്ചതിനെതിരെയാണ് നടപടി.

പത്മജയുടെ വോട്ടിലാണ് യു.ഡി.എഫ് അവിശ്വാസം പാസാക്കിയത്. നേതൃത്വത്തിന്‍റെ അറിവില്ലാതെയാണ് പത്മജ വോട്ട് ചെയ്തതെന്ന് വ്യക്തമാക്കി നടപടി ആവശ്യപ്പെട്ട് ജില്ലാ കമ്മിറ്റി മേൽകമ്മിറ്റിക്ക് റിപ്പോർട്ട് നൽകിയിരുന്നു. അതിന് പിന്നാലെയാണ് ദേശീയ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കിയത്.

TAGS :

Next Story