Quantcast

'ഗുരുമൂർത്തിയെ ട്രോളിയിട്ട് കാര്യമില്ല, വീഴ്ചകളിൽ നിന്ന് പാഠം പഠിക്കുക': വേളാങ്കണ്ണി വിഷയത്തിൽ പിന്തുണയുമായി ബിജെപി സംസ്ഥാന നേതാവ്

ചരിത്രത്തിൽ നിന്നും വീഴ്ചകളിൽ നിന്നും പാഠം പഠിച്ച് കയ്യിലുള്ളത് നഷ്ടപ്പെടാതെ നോക്കുകയാണ് വേണ്ടതെന്നും ബിജെപി നേതാവ് യുവരാജ് ഗോകുൽ

MediaOne Logo

Web Desk

  • Published:

    27 Oct 2026 10:54 AM IST

ഗുരുമൂർത്തിയെ ട്രോളിയിട്ട് കാര്യമില്ല, വീഴ്ചകളിൽ നിന്ന് പാഠം പഠിക്കുക: വേളാങ്കണ്ണി വിഷയത്തിൽ പിന്തുണയുമായി ബിജെപി സംസ്ഥാന നേതാവ്
X

യുവരാജ് ഗോകുൽ- വേളാങ്കണ്ണി പള്ളി- വിദ്യാസാഗർ ഗുരുമൂർത്തി

തിരുവനന്തപുരം: വേളാങ്കണ്ണി പള്ളി മുരുകൻ ക്ഷേത്രമായിരുന്നുവെന്ന വിദ്യാസാഗർ ഗുരുമൂർത്തിയുടെ വാദത്തെ പിന്തുണച്ച് ബിജെപി സംസ്ഥാന നേതാവ് യുവരാജ് ഗോകുൽ.

ചരിത്രവും സ്വഭാവവും പരിശോധിച്ചാൽ ഗുരുമൂർത്തി പറഞ്ഞതിൽ ശരികൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ യുവരാജ് ഗോകുൽ പറയുന്നു. വേളാങ്കണ്ണി നിലവിൽ ക്രൈസ്തവ ദേവാലയമാണെന്നും വലിയ പ്രാധാന്യത്തോടെ വിശ്വാസികൾ പോകുന്ന അവിടെ ആരും പോയി കൈകടത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറയുന്നുണ്ട്.

കന്യാകുമാരിയെ 'കന്യകാമേരി'യാക്കാൻ ശ്രമം നടന്നിരുന്നു. ശക്തമായി എതിർത്തുനിന്നതുകൊണ്ടാണ് കന്യാകുമാരി ഇന്നും ആ പേരിൽ നിലനിൽക്കുന്നത്. എനര്‍ജി സോഴ്സുകളായ പലയിടങ്ങളിലും ഇത്തരം അധിനിവേശങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഇനി ഇത്തരം കാര്യങ്ങളുടെ പുറകേ പോകുന്നതിൽ അർത്ഥമില്ല, ചരിത്രത്തിൽ നിന്നും വീഴ്ചകളിൽ നിന്നും പാഠം പഠിച്ച് കയ്യിലുള്ളത് നഷ്ടപ്പെടാതെ നോക്കുകയാണ് വേണ്ടതെന്നും ഗുരുമൂർത്തിയെ ട്രോളിയിട്ട് കാര്യൊന്നുമില്ലെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

അതേസമയം വിദ്യാസാഗർ ഗുരുമൂർത്തിയുടെ വാദത്തെ പിന്തുണച്ച് ഹിന്ദു ഐക്യവേദി നേതാവ് ഭാർഗവ റാമും രംഗത്ത് എത്തിയിരുന്നു. വിദ്യാസാഗർ ഗുരുമൂർത്തി മുന്നോട്ടുവെച്ച വാദങ്ങൾ അടിസ്ഥാനരഹിതമല്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

വേളാങ്കണ്ണി പള്ളി നിലവില്‍ ക്രൈസ്തവ ദേവാലയമാണ്.വലിയ പ്രാധാന്യത്തോടെ അവര്‍ പോകുന്ന സ്ഥലവുമാണ്. അതില്‍ ആരും പോയി കൈ കടത്തുന്നതും ശരിയല്ല. പക്ഷേ ഗുരുമൂര്‍ത്തി പറഞ്ഞതില്‍ ശരികള്‍ ഉണ്ടാകാന്‍ സാധ്യത വളരെ വളരെ കൂടുതലാണ്. ചരിത്രവും സ്വഭാവവും പരിശോധിച്ചാല്‍ അത് മനസ്സിലാകും.

കന്യാകുമാരിയെ കന്യകാമേരിയാക്കാനുള്ള ശ്രമം നമ്മള്‍ കണ്ടതാണ്. ശക്തിയുക്തം എതിര്‍ത്ത് നിന്നത് കൊണ്ടാണ് കന്യാകുമാരി ഇന്നും ആ പേരില്‍ നിലനില്‍ക്കുന്നത്. എനര്‍ജി സോഴ്സുകളായ പലയിടങ്ങളിലും ഇത്തരം അധിനിവേശങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഇനി അതിന്‍റെയൊക്കെ പുറകേ പോകുന്നതില്‍ കാര്യമുണ്ടെന്ന് തോന്നുന്നില്ല. ചരിത്രത്തില്‍ നിന്നും വീഴ്ച്ചകളില്‍ നിന്നും പാഠം പഠിക്കുക. കയ്യിലുള്ളത് നഷ്ടപ്പെടാതെ നോക്കുക. അല്ലാതെ ഗുരുമൂര്‍ത്തിയെ ട്രോളിയിട്ട് കാര്യമൊന്നുമില്ല.

NB - ഇതില്‍ ആദ്യത്തേത് കന്യാകുമാരി ദേവിയും രണ്ടാമത്തേത് കന്യാകുമാരിയില്‍ മാത്രം കാണുന്ന യേശുദേവന്‍റെ ശില്‍പവുമാണ്. ദേവീ രൂപത്തെ അനുകരിച്ചാണ് അവിടത്തെ ജീസസ് ശില്‍പങ്ങള്‍. Cultural invasion ന്‍റെ ഭാഗമായി ചെയ്തതാണ്. പക്ഷേ പരാജയപ്പെട്ട് പോയി.

TAGS :

Next Story