Quantcast

കേരളത്തിലെ അറബിക് റെസ്റ്റോറന്റുകളുടെ സാമ്പത്തിക സ്രോതസ്സും രാജ്യ വിരുദ്ധ ബന്ധവും അന്വേഷിക്കണം; എൻഐഎക്ക് കത്ത് നൽകി ബിജെപി

ബിജെപി തൃശൂർ ജില്ലാ ഇന്റലക്ച്വൽ സെൽ കൺവീനർ പ്രസീദ് ദാസാണ് ഇത് സംബന്ധിച്ച് എൻഐഎ ഡയറക്ടർക്ക് പരാതി നൽകിയത്

MediaOne Logo
കേരളത്തിലെ അറബിക് റെസ്റ്റോറന്റുകളുടെ സാമ്പത്തിക സ്രോതസ്സും രാജ്യ വിരുദ്ധ ബന്ധവും അന്വേഷിക്കണം; എൻഐഎക്ക് കത്ത് നൽകി ബിജെപി
X

തൃശൂർ: കേരളത്തിലെ അറബിക് റെസ്റ്റോറന്റുകളുടെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷണം നടത്തണമെന്ന് ബിജെപി. ബിജെപി തൃശൂർ ജില്ലാ ഇന്റലക്ച്വൽ സെൽ കൺവീനർ പ്രസീദ് ദാസാണ് ഇത് സംബന്ധിച്ച് എൻഐഎ ഡയറക്ടർക്ക് പരാതി നൽകിയത്. അറബിക് റെസ്റ്റോറന്റുകളുടെ സാമ്പത്തിക സ്രോതസ്സും രാജ്യവിരുദ്ധ ബന്ധവും അന്വേഷിക്കണമെന്നാണ് ആവശ്യം. നോട്ട് നിരോധനത്തിന് ശേഷം തുടങ്ങിയ ഹോട്ടലുകളെക്കുറിച്ചും അന്വേഷണം വേണമെന്ന് പരാതിയിൽ ആവശ്യമുണ്ട്.

ചുരുങ്ങിയ കാലയളവിനുള്ളിൽ വൻതോതിലുള്ള മൂലധന നിക്ഷേപം ആവശ്യമുള്ള ഇത്തരം സ്ഥാപനങ്ങൾ സംസ്ഥാനത്തുടനീളം ആരംഭിച്ചത് സംശയാസ്പദമാണെന്നും ഇതിൽ വിദേശ ഫണ്ടുകളുടെ പങ്ക് പരിശോധിക്കണമെന്നുമാണ് പരാതിയിലെ ആവശ്യം. കൂടാതെ, ഈ റെസ്റ്റോറന്റുകൾക്ക് നിരോധിക്കപ്പെട്ട സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടോ എന്ന് പരിശോധിക്കണമെന്നാണ് ബിജെപിയുടെ പ്രധാന ആവശ്യം.

ഇതിനുപുറമെ, ഈ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടോ എന്നത് പരിശോധിക്കണമെന്നും ഇന്റലക്ച്വൽ സെൽ ആവശ്യപ്പെട്ടിട്ടുണ്ട്. സമീപകാലത്ത് നടന്ന വിഷു ആഘോഷങ്ങൾക്കിടെ ശ്രീകൃഷ്ണനെ അവഹേളിക്കുന്ന തരത്തിലുള്ള സാംസ്കാരിക വിരുദ്ധ പ്രവർത്തനങ്ങളിൽ ചില റെസ്റ്റോറന്റുകൾ ഏർപ്പെട്ടതായും പരാതിയിൽ ആരോപിക്കുന്നു. സുതാര്യമായ സാമ്പത്തിക പ്രവർത്തനങ്ങൾ ഉറപ്പാക്കാൻ സമഗ്രമായ അന്വേഷണം വേണമെന്നാണ് ബിജെപിയുടെ നിലപാട്.

TAGS :

Next Story