കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ കൃത്രിമ കരിപ്രസാദ നിർമാണം; അന്വേഷണം ആരംഭിച്ച് ദേവസ്വം വിജിലൻസ്
കറുത്ത പൊടി അടക്കം ഉപയോഗിച്ചാണ് കരി പ്രസാദം തയാറാക്കിയിരുന്നത്

Photo| Special Arrangement
കൊല്ലം: കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ കൃത്രിമ കരിപ്രസാദ നിർമാണത്തിൽ ദേവസ്വം വിജിലൻസ് അന്വേഷണം ആരംഭിച്ചു. ദേവസ്വം വിജിലൻസ് എസ്ഐ രാകേഷാണ് പരിശോധനയ്ക്കെത്തിയത്.
പരാതിക്കാരുടെയും ദേവസ്വം അധികൃതരുടെയും മൊഴി വിജിലൻസ് രേഖപെടുത്തും. ദേവസ്വം കമ്മീഷണർ സീൽ ചെയ്ത വീട്ടിൽ പരിശോധന നടത്തി. വാടകവീട്ടിൽ നിന്ന് സാധനങ്ങൾ മുഴുവൻ മറ്റൊരു സ്ഥലത്തേക്ക് മാറ്റി സീൽ ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. അതേസമയം പരിശോധനയ്ക്ക് എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ എത്തണമെന്ന് ആവശ്യപ്പെട്ട് വിശ്വാസികൾ രംഗത്തെത്തി.
സമീപത്തെ വാടക വീട്ടിലും ശാന്തിമാർ താമസിക്കുന്ന ദേവസ്വം ബോർഡ് കോർട്ടേഴ്സിസിൻ്റെ മുകളിലായി കറുത്ത പൊടി അടക്കം ഉപയോഗിച്ച് കരി പ്രസാദം തയാറാക്കിയിരുന്നത് കണ്ടെത്തിയിരുന്നു . ഗണപതി ഹോമത്തിൻ്റെ ദ്രവ്യങ്ങൾ ഉപയോഗിച്ച് നിർമിക്കേണ്ട കരിപ്രസാദമാണ് കറുത്ത പൊടി ഉപയോഗിച്ച് നിർമിച്ചത്.പാക്കറ്റുകളിലാക്കിയ കറുത്ത പൊടി, മദ്യക്കുപ്പികൾ ആനയുടെ നെറ്റിപ്പട്ടം എന്നിവ കണ്ടെത്തി. മഹസർ എഴുതി സാധനങ്ങൾ ചാക്കുകളിലാക്കി ദേവസ്വം കെട്ടിടത്തിലേക്ക് മാറ്റി സീൽ ചെയ്തു. വെള്ളിയാഴ്ചയാണ് പരിശോധന നടത്തി വ്യാജമായി കരിപ്രസാദം, ചന്ദനംഭസ്മം എന്നിവ നിർമിക്കുന്നത് കണ്ടെത്തിയത്. ഇതിനെതിരെ വലിയ പ്രതിഷേധമാണ് വിശ്വാസികളുടെ ഭാഗത്ത് നിന്ന് ഉയർന്നത്.
Adjust Story Font
16

