ബ്ലോക്ക് പഞ്ചായത്ത് വാർഡ് വിഭജന കരട് വിജ്ഞാപനം; പരാതി സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 11 വരെ നീട്ടണമെന്ന് സണ്ണി ജോസഫ്
കരട് പരിശോധിച്ച് അതിന്മേലുള്ള പരാതികൾ നൽകുന്നതിന് ചുരുങ്ങിയത് പത്തു ദിവസം ലഭിക്കത്തക്കവിധം അവസാന തീയതി പുനഃക്രമീകരിക്കണമെന്ന് സണ്ണി ജോസഫ് ആവശ്യപ്പെട്ടു

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് വാർഡ് വിഭജനം സംബന്ധിച്ച കരട് വിജ്ഞാപനവുമായി ബന്ധപ്പെട്ട പരാതികൾ സമർപ്പിക്കാനുള്ള സമയം ജൂൺ 11 വരെ നീട്ടണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എംഎൽഎ ഡീലിമിറ്റേഷൻ കമ്മിറ്റി ചെയർമാന് കത്തുനൽകി.
കരട് വിജ്ഞാപനം പ്രസിദ്ധീകരിക്കേണ്ട തീയതി മെയ് 27 ആയിരിക്കെ അത് പ്രസിദ്ധീകരിച്ചത് 31ന് അർധരാത്രിയിലായിരുന്നു. പൊതുജനം ഇതറിയുന്നത് തൊട്ടടുത്ത ദിവസമായ ഞായറാഴ്ച ജൂൺ ഒന്നിനും. കരട് പരിശോധിച്ച് അതിന്മേലുള്ള പരാതികൾ നൽകുന്നതിനായി നേരത്തെ നിശ്ചയിച്ചിരുന്ന അവസാന തീയതി ജൂൺ 7 വരെയാണ്. ഇതിനിടയിൽ ഞായറും ബക്രീദ് അവധിയും ചേർന്ന് രണ്ട് ദിവസം നഷ്ടമാകും. ഫലത്തിൽ അഞ്ചു ദിവസം മാത്രമാണ് പരാതികൾ നൽകുവാൻ ലഭിക്കുന്നത്. അതുകൊണ്ട് കരട് പരിശോധിച്ച് അതിന്മേലുള്ള പരാതികൾ നൽകുന്നതിന് ചുരുങ്ങിയത് പത്തു ദിവസം ലഭിക്കത്തക്കവിധം അവസാന തീയതി പുനഃക്രമീകരിക്കണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
Adjust Story Font
16

