Quantcast

ക്രിസ്മസ് ആഘോഷത്തിൽ ഗണഗീതം പാടണമെന്ന് ബിഎംഎസ്; വിവാദമായതോടെ തപാൽ വകുപ്പ് ക്രിസ്മസ് ആഘോഷം വേണ്ടെന്ന് വച്ചു

ആവശ്യം ഭരണഘടനാ വിരുദ്ധം എന്ന് കാണിച്ച് ജോൺ ബ്രിട്ടാസ് എം പി കേന്ദ്രമന്ത്രിക്ക് കത്തു നൽകി

MediaOne Logo

Web Desk

  • Published:

    17 Dec 2025 6:24 PM IST

ക്രിസ്മസ് ആഘോഷത്തിൽ ഗണഗീതം പാടണമെന്ന് ബിഎംഎസ്; വിവാദമായതോടെ തപാൽ വകുപ്പ് ക്രിസ്മസ് ആഘോഷം വേണ്ടെന്ന് വച്ചു
X

തിരുവനന്തപുരം: ക്രിസ്മസ് ആഘോഷത്തിൽ ഗണഗീതം ആലപിക്കണമെന്ന വിചിത്ര ആവശ്യവുമായി ബിഎംഎസ്. തപാൽ വകുപ്പ് നാളെ നടത്താനിരുന്ന ക്രിസ്തുമസ് ആഘോഷത്തിൽ ഗണഗീതം പാടണമെന്നവശ്യപ്പെട്ട് ബിഎംഎസ് കത്ത് നൽകി. വിവാദമായതോടെ ക്രിസ്മസ് ആഘോഷം തന്നെ തപാൽ വകുപ്പ് വേണ്ടെന്ന് വച്ചു. ആവശ്യം ഭരണഘടനാ വിരുദ്ധം എന്ന് കാണിച്ച് ജോൺ ബ്രിട്ടാസ് എം പി കേന്ദ്രമന്ത്രിക്ക് കത്തു നൽകി.

ക്രിസ്മസ ആഘോഷത്തിൽ കരോൾ ഗാനങ്ങൾക്കൊപ്പം ഗണഗീതവും ആലപിക്കണമെന്നാണ് ബിഎംഎസിന്റെ ആവശ്യം. ഭാരതീയ പോസ്റ്റൽ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസേഴ്‌സ് എംപ്ലോയീസ് യൂണിയനാണ് ഈ ആവശ്യമുന്നയിച്ച് കത്തു നൽകിയത്.ഡയറക്ടർ ഓഫ് പോസ്റ്റൽ സർവീസ് കേരള സർക്കിളിനാണ് കത്ത് നൽകിയത്. ബിഎംഎസ് യൂണിയനിലെ വനിത ജീവനക്കാരിയെ കരോൾ ഗാനസംഘത്തിൽ നിന്ന് ഒഴിവാക്കിയതിനാലാണ് ആവശ്യം മുന്നോട്ടുവച്ചതെന്ന് ബിഎംഎസ് നിലപാട് . കത്ത് ഭരണഘടന വിരുദ്ധമാണെന്നും ആവശ്യം അംഗീകരിക്കരുതെന്നും കാണിച്ച് ജോൺ ബ്രിട്ടാസ് എംപി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് കത്തു നൽകി.

ബിഎംഎസ് ആവശ്യത്തിൽ എതിർപ്പുമായി ഇടത് കോൺഗ്രസ് അനുകൂല സംഘടനകൾ രംഗത്ത് എത്തി.ഗണഗീതം ശാഖയിൽ പാടിയാൽ മതിയെന്നും നീക്കം യുവജനങ്ങളെ അണിനിരത്തിപ്രതിരോധിക്കും എന്നും ഡിവൈഎഫ്‌ഐ അറിയിച്ചു. ബിഎംഎസ് പ്രാവശ്യം വിവാദമായതോടെയാണ് പരിപാടി തന്നെ പോസ്റ്റൽ വകപ്പ് റദ്ദാക്കിയത്

TAGS :

Next Story