Quantcast

140 പേരെ കയറ്റാവുന്ന ബോട്ടിൽ കുഞ്ഞുങ്ങൾ ഉൾപ്പെടെ 170 പേർ; മറൈൻ ഡ്രൈവിൽ ബോട്ട് പിടികൂടി

ബോട്ടിന്റെ സ്രാങ്കിനെയും രണ്ട് ജീവനക്കാരെയും പൊലീസ് കസ്റ്റഡിയിലെടുത്തു

MediaOne Logo

Web Desk

  • Published:

    17 May 2023 2:23 PM GMT

marine drive kochiTanur boat accident, boat was seized at Marine Drive,140 പേരെ കയറ്റാവുന്ന ബോട്ടിൽ കുഞ്ഞുങ്ങൾ ഉൾപ്പെടെ 170 പേർ; മറൈൻ ഡ്രൈവിൽ ബോട്ട് പിടികൂടി,latest malayalam news
X

കൊച്ചി: മറൈൻ ഡ്രൈവിൽ വീണ്ടും നിയമലംഘനം നടത്തിയ ബോട്ട് പിടികൂടി. മിനാർ എന്ന ബോട്ടാണ് കോസറ്റൽ പോലീസിന്റെ പരിശോധനയിൽ പിടികൂടിയത്. 140 പേരെ കയറ്റാവുന്ന ബോട്ടിൽ കുഞ്ഞുങ്ങൾ ഉൾപ്പെടെ 170 പേരെ കയറ്റിയെന്നാണ് കണ്ടെത്തിയത്. ബോട്ടിന്റെ സ്രാങ്കിനെയും രണ്ട് ജീവനക്കാരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

മൂന്ന് ദിവസം മുൻപ് നിയമ ലംഘനം നടത്തിയ രണ്ട് ബോട്ടുകൾ പിടികൂടുകയും രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. . താനൂർ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ പരിശോധന കർശനമാക്കിയതോടെയാണ് നിയമലംഘനം നടത്തുന്ന ബോട്ടുകൾക്ക് പിടി വീഴുന്നത്.


TAGS :

Next Story