Quantcast

ഒടുവിൽ അവരെത്തി... ചലനമറ്റ്...; കശ്മീരിൽ അപകടത്തിൽ മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിച്ചു

ചിറ്റൂർ സ്വദേശികളായ അനിൽ ,സുധീഷ് , വിഗ്‌നേഷ് , രാഹുൽ എന്നിവരുടെ മൃതദേഹങ്ങളാണ് വിമാന മാർഗം ജന്മനാട്ടിലെത്തിച്ചത്

MediaOne Logo

Web Desk

  • Published:

    8 Dec 2023 1:12 AM GMT

Bodies of malayali men died in kashmir were brought home
X

പാലക്കാട്: കശ്മീരിൽ വാഹന അപകടത്തിൽ മരിച്ച 4 യുവാക്കളുടെ മൃതദേഹം നാട്ടിലെത്തിച്ചു. പാലക്കാട് ചിറ്റൂർ സ്വദേശികളായ അനിൽ ,സുധീഷ് , വിഗ്‌നേഷ് , രാഹുൽ എന്നിവരുടെ മൃതദേഹങ്ങളാണ് വിമാന മാർഗം ജന്മനാട്ടിലെത്തിച്ചത്. രാവിലെ 8. 30 വരെ ചിറ്റൂർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ പൊതു ദർശനത്തിന് വെക്കും. രാവിലെ 10 മണിയോടെ മന്ദക്കാട് സ്മാശനത്തിൽ സംസ്‌ക്കാരം നടക്കും.

ചൊവ്വാഴ്ച ഉച്ചയ്ക്കാണ് ശ്രീനഗർ-ലേ ഹൈവേയിലെ സോജില ചുരത്തിൽ അപകമുണ്ടാകുന്നത്. 13 അംഗം സഞ്ചരിച്ച രണ്ട് കാറുകളിലൊന്ന് റോഡിൽ നിന്ന് തെന്നി കൊക്കയിലേക്ക് വീഴുകയായിരുന്നു. ഡ്രൈവറടക്കം എട്ട് പേർ കയറിയ കാറാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റ മറ്റുള്ളവർ ശ്രീനഗറിൽ തുടരുകയാണ്.

TAGS :

Next Story