Quantcast

സഭയിൽ ബോഡി ഷേമിങ്?'എട്ടുമുക്കാൽ അട്ടിവെച്ച പോലെ ഒരാൾ'; പ്രതിപക്ഷ എംഎൽഎയെ അധിക്ഷേപിച്ച് മുഖ്യമന്ത്രി

എന്‍റെ നാട്ടിൽ ഒരു വർത്തമാനം ഉണ്ട്. എട്ടു മുക്കാലട്ടി വച്ചതു പോലെ എന്ന്

MediaOne Logo

Web Desk

  • Updated:

    2025-10-09 01:51:23.0

Published:

8 Oct 2025 10:57 AM IST

സഭയിൽ ബോഡി ഷേമിങ്?എട്ടുമുക്കാൽ അട്ടിവെച്ച പോലെ ഒരാൾ; പ്രതിപക്ഷ എംഎൽഎയെ അധിക്ഷേപിച്ച് മുഖ്യമന്ത്രി
X

പിണറായി വിജയൻ Photo| Sabha TV

തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷ അംഗത്തിൻ്റെ ഉയരക്കുറവിനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അംഗത്തിന്‍റെ പേരെടുത്ത് പറയാതെയായിരുന്നു പരിഹാസം. പ്രതിപക്ഷാംഗത്തെ കളിയാക്കാനായി 'എട്ടുമുക്കാൽ അട്ടിവെച്ച പോലെ ഒരാൾ' എന്ന പ്രയോഗമാണ് മുഖ്യമന്ത്രി ഉപയോഗിച്ചത്.


''എന്‍റെ നാട്ടിൽ ഒരു വർത്തമാനം ഉണ്ട്. എട്ടു മുക്കാലട്ടി വച്ചതു പോലെ എന്ന്.അത്രയും ഉയരം മാത്രമുള്ള ഒരാളാണ് ആക്രമിക്കാൻ പോയത്. സ്വന്തം ശരീരശേഷി വച്ചല്ല അത്. ശരീരശേഷി വച്ച് അതിന് കഴിയില്ല. നിയമസഭയുടെ പരിരക്ഷ വച്ചുകൊണ്ട് വാച്ച് ആൻഡ് വാർഡിന് ആക്രമിക്കാൻ പോവുകയായിരുന്നു. വനിതാ വാച്ച് ആൻഡ് വാർഡിനെ അടക്കം ആക്രമിക്കാൻ ശ്രമിച്ചു'' എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

ഇത് സഭാരേഖകളിൽ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കത്ത് നൽകും. പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രസംഗം. പ്രതിപക്ഷ പ്രതിഷേധത്തെ കുറ്റപ്പെടുത്തിയ മുഖ്യമന്ത്രി വനിതാ വാച്ച് ആൻ്റ് വാർഡിനെ വരെ പ്രതിപക്ഷം ആക്രമിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ചു. ഇതിനിടയിലാണ് എൻ്റെ നാട്ടിൽ ഒരു വർത്തമാനം ഉണ്ട് എന്നു പറഞ്ഞുള്ള മുഖ്യമന്ത്രിയുടെ എട്ടു മുക്കാലട്ടി വച്ചതു പോലെ എന്ന പ്രയോഗം. മുഖ്യമന്ത്രിയുടെ വാക്കുകൾ ഉയരക്കുറവിനെ പരിഹസിച്ചതാണെന്നാണ് പ്രതിപക്ഷ ആക്ഷേപം. അതിനാൽ പ്രയോഗം നീക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് കത്ത് നൽകാനാണ് പ്രതിപക്ഷ തീരുമാനം.



TAGS :

Next Story