1.35ന് മുമ്പ് ആളുകളെ ഒഴിപ്പിക്കണം; കോഴിക്കോട് മെഡിക്കൽ കോളജിൽ ബോംബ് ഭീഷണി
പ്രിൻസിപ്പൽ ഓഫിസുള്ള കെട്ടിടത്തിലാണ് ബോംബ് ഭീഷണി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ ബോംബ് ഭീഷണി. പ്രിൻസിപ്പൽ ഓഫിസുള്ള കെട്ടിടത്തിലാണ് ബോംബ് ഭീഷണി. സ്ഥലത്ത് പൊലീസ് പരിശോധന നടത്തുന്നു.
മൂന്ന് ആർഡിഎക്സ് ഐഇഡി ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ഇമെയിൽ സന്ദേശത്തിൽ പറയുന്നു. ഉച്ചയ്ക്ക് 1.35ന് മുമ്പ് ആളുകളെ ഒഴിപ്പിക്കണമെന്നും മെയിലിൽ പറയുന്നു. മുഹമ്മദ് വിക്രം രാജ് ഗുരു എന്നീ ഐഡിയിൽ നിന്നാണ് സന്ദേശമെത്തിയത്. 1979ലെ നയനാർദാസ് പൊലീസ് യൂണിയൻ നിർദേശങ്ങൾ നടപ്പാക്കണമെന്നാണ് ആവശ്യം.
Next Story
Adjust Story Font
16

