പത്മനാഭസ്വാമി ക്ഷേത്രത്തിനും ആറ്റുകാല്‍ ക്ഷേത്രത്തിനും ബോംബ് ഭീഷണി
ഇമെയില്‍ വഴിയാണ് സന്ദേശമെത്തിയത്

തിരുവനന്തപുരം: ക്ഷേത്രങ്ങള്‍ക്ക് ബോംബ് ഭീഷണി. പത്മനാഭസ്വാമി ക്ഷേത്രത്തിനും ആറ്റുകാല്‍ ക്ഷേത്രത്തിനുമാണ് ഭീഷണി. ഇന്ന് ഉച്ഛയ്ക്ക് ശേഷമാണ് സന്ദേശം എത്തിയത്. ഇമെയില്‍ വഴിയാണ് ഭീഷണി സന്ദേശമെത്തിയത്.
പോലീസും ഡോഗ് സ്‌കോഡും പരിശോധന നടത്തി. വ്യാജ സന്ദേശമെന്ന് പൊലീസ്. മെയിലിന്റെ ഉറവിടത്തെകുറിച്ച് സൈബര്‍ സെല്‍ പരിശോധിക്കും. നേരത്തെ ഡല്‍ഹി ഹൈക്കോടതിക്കും ബോംബെ ഹൈക്കോടതിക്കും ബോംബ് ഭീഷണി സന്ദേശമെത്തിയിരുന്നു. പരിശോധന നടത്തിയെങ്കിലും യാതൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് പൊലീസ് അറിയിച്ചു.
Next Story
Adjust Story Font
16

