ഇരുവരും ഒരേ തോണിയിൽ യാത്ര ചെയ്യുന്നവരാണ്; ഗുരൂമൂർത്തിയുടെ രാജ്ഭവൻ പ്രസംഗത്തിൽ സർക്കാരിനെതിരെ വിമർശനവുമായി വി.ഡി സതീശൻ
ഗവർണറെ പറഞ്ഞു ബോധ്യപ്പെടുത്തേണ്ടത് സർക്കാരാണെന്നും പക്ഷേ സർക്കാരിന് അതിന് ധൈര്യമുണ്ടാകില്ലായെന്നും സതീശൻ കുറ്റപ്പെടുത്തി.

തിരുവനന്തപുരം: ആർഎസ്എസ് സൈദ്ധാന്തികൻ ഗുരുമൂർത്തി രാജ്ഭവനിൽ പ്രസംഗിച്ചതിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഗുരുമൂർത്തി രാജ്ഭവനിലെത്തി പ്രസംഗിച്ചതിൽ സർക്കാർ പ്രതിഷേധം അറിയിക്കുമെന്നാണ് കരുതിയത്. പക്ഷെ ഇതുവരെ ചെയ്തില്ല. ഇരുവരും ഒരേ തോണിയിൽ യാത്ര ചെയ്യുന്നവരാണ് എന്നും സതീശൻ ആരോപിച്ചു.
ഒരു വിദഗ്ധനെ കൊണ്ടു വന്ന് ഓപറേഷൻ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കാമായിരുന്നുവെന്നും സതീശൻ പറഞ്ഞു. ഗവർണറെ പറഞ്ഞു ബോധ്യപ്പെടുത്തേണ്ടത് സർക്കാരാണെന്നും പക്ഷേ സർക്കാരിന് അതിന് ധൈര്യമുണ്ടാകില്ലായെന്നും സതീശൻ കുറ്റപ്പെടുത്തി.
ഓപറേഷൻ സിന്ദൂരിനെക്കുറിച്ചെന്ന പേരിലാണ് ആർഎസ്എസ് സൈദ്ധാന്തികൻ ഗുരുമൂർത്തി രാജ്ഭവനിൽ പ്രഭാഷണം നടത്തിയത്. ഗവർണർ രാജേന്ദ്ര അർലേക്കർ അധ്യക്ഷനായി സംഘടിപ്പിച്ച പരിപാടിയിലാണ് ഗുരുമൂർത്തിയുടെ പ്രഭാഷണം.
Next Story
Adjust Story Font
16

