Quantcast

'സ്വര്‍ണക്കൊള്ളയും ഗര്‍ഭവും ചര്‍ച്ചയാക്കി കേന്ദ്രത്തിന്റെ വികസനം മറക്കാനാണ് ഇരുമുന്നണികളുടെയും ശ്രമം': ജോർജ് കുര്യൻ

കേരളത്തിലെ വികസനങ്ങളെല്ലാം കേന്ദ്രസർക്കാരാണ് കൊണ്ടുവന്നതെന്നും ജോർജ് കുര്യൻ

MediaOne Logo

Web Desk

  • Published:

    6 Dec 2025 8:35 AM IST

സ്വര്‍ണക്കൊള്ളയും ഗര്‍ഭവും ചര്‍ച്ചയാക്കി കേന്ദ്രത്തിന്റെ വികസനം മറക്കാനാണ് ഇരുമുന്നണികളുടെയും ശ്രമം: ജോർജ് കുര്യൻ
X

തിരുവനന്തപുരം: സ്വര്‍ണക്കൊള്ളയും ഗര്‍ഭവും ചര്‍ച്ചയാക്കി കേന്ദ്രത്തിന്റെ വികസനം മറക്കാനാണ് ഇരുമുന്നണികളുടെയും ശ്രമമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. കേരളത്തിലുണ്ടായിട്ടുള്ള സര്‍വവികസനങ്ങളും കേന്ദ്രത്തിന്റെയാണ്. മുഖ്യമന്ത്രിയുടെ അവകാശവാദത്തെ പൊളിക്കും. ശശി തരൂരിനെ രാഷ്ട്രപതിയുടെ അത്താഴവിരുന്നിന് ക്ഷണിച്ചതില്‍ പ്രത്യേക രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും കോണ്‍ഗ്രസ് നിയോഗിച്ചയാളായത് കൊണ്ടാണ് വിളിച്ചതെന്നും ജോര്‍ജ് കുര്യന്‍ കൊച്ചിയില്‍ പറഞ്ഞു.

'ഇന്ന് കേരളത്തിലുണ്ടായ വികസനങ്ങളെല്ലാം കേന്ദ്രസര്‍ക്കാരിന്റെയാണെന്ന് ജനങ്ങള്‍ക്ക് ബോധ്യമായിട്ടുണ്ട്. അത് മറച്ചുപിടിക്കുന്നതിന് വേണ്ടിയാണ് ഇരുമുന്നണികളും സ്വര്‍ണക്കൊള്ളയും ഗര്‍ഭക്കൊള്ളയും മുന്നോട്ടുവെച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ അവകാശവാദങ്ങള്‍ പൊളിഞ്ഞ അവകാശവാദങ്ങളാണ്. അതിനെ ഞങ്ങള്‍ ശക്തമായി എതിര്‍ക്കും.' ജോര്‍ജ് കുര്യന്‍ പറഞ്ഞു.

രാഷ്ട്രപതിയുടെ അത്താഴവിരുന്നില്‍ തരൂര്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട ചോദ്യത്തിന് അദ്ദേഹത്തെ കോണ്‍ഗ്രസ് നിയോഗിച്ചതാണെന്നായിരുന്നു മന്ത്രിയുടെ മറുപടി.

അദ്ദേഹത്തെ ക്ഷണിച്ചതില്‍ മറ്റ് രാഷ്ട്രീയലക്ഷ്യങ്ങളൊന്നും ഇല്ലെന്നും അദ്ദേഹത്തിന്റെതായ രാഷ്ട്രീയതാല്‍പ്പര്യങ്ങള്‍ അദ്ദേഹത്തിനുണ്ടെന്നും ജോര്‍ജ് കുര്യന്‍ കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story