Quantcast

പ്രസവത്തിനിടെ മാതാവും കുഞ്ഞും മരിച്ചു; ഭർത്താവ് ചികിത്സ നിഷേധിച്ചെന്ന് ആരോപണം

വീട്ടിൽ പ്രസവം എടുക്കാനുള്ള ശ്രമമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു

MediaOne Logo

Web Desk

  • Published:

    20 Feb 2024 11:01 PM IST

trivandrum death
X

തിരുവനന്തപുരം: കാരയ്ക്കമണ്ഡപത്ത് പ്രസവത്തെ തുടർന്ന് മാതാവും കുഞ്ഞും മരിച്ചു. കാരയ്ക്കാമണ്ഡപത്ത് താമസിക്കുന്ന ഷമീനയും (35) കുഞ്ഞുമാണ് മരിച്ചത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം. അസ്വാഭാവിക മരണത്തിന് കേസെടുക്കുമെന്ന് നേമം പൊലീസ് അറിയിച്ചു. മൃതദേഹങ്ങൾ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ആവശ്യമായ സമയത്ത് യുവതിക്ക് ആശുപത്രി സേവനം കുടുംബം ലഭ്യമാക്കിയില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഭർത്താവ് ചികിത്സ നിഷേധിച്ചെന്നാണ് ആരോപണം. അക്യുപങ്ചർ ചികിത്സ രീതിയിലൂടെ വീട്ടിൽ തന്നെ പ്രസവം എടുക്കാനുള്ള ശ്രമമായിരുന്നുവെന്നും നാട്ടുകാർ പറയുന്നു.

പൊലീസും ആശാ വർക്കർമാരും ഗർഭണിയെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ഭർത്താവ് നയാസ് അതിനു തയ്യാറായില്ല. ആശുപത്രിയിൽ കൊണ്ടുപോകാൻ അവശ്യപ്പെട്ടവരോട് ഇയാൾ തട്ടിക്കയറി. ഷമീനയുടെ കഴിഞ്ഞ മൂന്ന് പ്രസവവും സിസേറിയനായിരുന്നു.



TAGS :

Next Story