Quantcast

'സാറേ എനിക്ക് ചോറ് വേണം, ഇല്ലേൽ എന്നെ അപ്പുറത്താക്കി താ': ബിജെപിയുടെ ക്ലിഫ് ഹൗസ് മാർച്ചിനിടെ ബാരിക്കേഡ് മൂലം വീട്ടിലേക്ക് പോകാൻ കഴിയാതെ കുടുങ്ങിയ കുട്ടി പൊലീസിനോട്

ബാരിക്കേഡിന് മുന്നില്‍ നിലയുറപ്പിച്ച പൊലീസുകാരുമായാണ് കുട്ടി സംസാരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    8 Oct 2025 4:00 PM IST

സാറേ എനിക്ക് ചോറ് വേണം, ഇല്ലേൽ എന്നെ അപ്പുറത്താക്കി താ: ബിജെപിയുടെ ക്ലിഫ് ഹൗസ് മാർച്ചിനിടെ ബാരിക്കേഡ് മൂലം വീട്ടിലേക്ക് പോകാൻ കഴിയാതെ കുടുങ്ങിയ കുട്ടി പൊലീസിനോട്
X

Photo-Mediaonenews

തിരുവനന്തപുരം: ക്ലിഫ് ഹൗസിലേക്കുള്ള ബിജെപി മാർച്ചിനിടെ ബാരിക്കേഡ് മൂലം വീട്ടിലേക്ക് പോകാൻ കഴിയാതെ കുടുങ്ങിയ കുട്ടി പൊലീസുകാരുമായി സംസാരിക്കുന്ന ദൃശ്യങ്ങൾ‌ ശ്രദ്ധേയമാകുന്നു.

'സാറേ എനിക്ക് ചോറ് വേണം, ഇല്ലേൽ എന്നെ അപ്പുറത്താക്കി താ...' എന്നാണ് കുട്ടി പൊലീസുകാരനോട് പറയുന്നത്. മീഡിയവണ്‍ ക്യാമറമാന്‍ സാദിഖ് പാറക്കലാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ബാരിക്കേഡ് സ്ഥാപിച്ചതിനപ്പുറത്താണ് വീടെന്നും അവിടേക്കാണ് പോകേണ്ടതെന്നും കുട്ടി പറയുന്നുണ്ട്.

ബാരിക്കേഡിന് മുന്നില്‍ നിലയുറപ്പിച്ച പൊലീസുകാരുമായാണ് കുട്ടി സംസാരിക്കുന്നത്. നമ്മളെയൊക്കെ കുട്ടിക്കാലത്ത് ഇങ്ങനെ പൊലീസുകാരോട് സംസാരിക്കുമോ എന്ന് രംഗം കണ്ടയാള്‍ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. കുട്ടിയുടെ മറ്റുവിവരങ്ങള്‍ ലഭ്യമായിട്ടില്ല. ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ടായിരുന്നു ബിജെപി ക്ലിഫ് ഹൗസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്.

Watch Video


TAGS :

Next Story