താമരശ്ശേരി പൊലീസ് സ്റ്റേഷനിൽ യുവാവിന്റെ പരാക്രമം; പൊലീസുകാരന് മർദനം
പ്രതി സ്റ്റേഷനിലെ ലാൻറ് ഫോണും ലാപ്ടോപ്പും വലിച്ചെറിയുകയും ചെയ്തു

കോഴിക്കോട്: താമരശ്ശേരി പൊലീസ് സ്റ്റേഷനിൽ യുവാവിന്റെ പരാക്രമം. താമരശ്ശേരി ആലപ്പിടമ്മൽ ഷാജിയാണ് സ്റ്റേഷനിലെത്തി അക്രമം അഴിച്ചുവിട്ടത്. പൊലീസുകാരനെ മർദിക്കുകയും സ്റ്റേഷനിലെ ലാൻറ് ഫോണും ലാപ്ടോപ്പും വലിച്ചെറിയുകയും ചെയ്തു.
മറ്റൊരു കേസിന്റെ വിവരാന്വേഷണത്തിന്റെ ഭാഗമായി പൊലീസ് വീട്ടിലെത്തിയതാണ് പ്രതിയെ പ്രകോപിപ്പിച്ചത്.സീനിയർ സി.പി.ഒ പി.എം ഷിജുവിനെയാണ് മര്‍ദിക്കുകയും ചീത്ത വിളിക്കുകയും ചെയ്തത്. പരിക്കേറ്റ ഷിജു താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.അറസ്റ്റു ചെയ്ത പ്രതിയെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാള്‍ നിരവധി കേസുകളിലെ പ്രതിയാണെന്നും ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു.
Next Story
Adjust Story Font
16

