Quantcast

ബ്രൂവറി അനുമതി; കാബിനറ്റ് നോട്ട് പുറത്തുവിട്ട് പ്രതിപക്ഷ നേതാവ്

കൃഷി-ജല വകുപ്പുകളുമായി ആലോചിച്ചില്ല

MediaOne Logo

Web Desk

  • Updated:

    2025-01-29 07:42:18.0

Published:

29 Jan 2025 8:59 AM IST

VD Satheesan
X

തിരുവനന്തപുരം: പാലക്കാട് എലപ്പുള്ളിയില്‍ മദ്യനിര്‍മാണ ശാലയ്ക്ക് അനുമതി നല്‍കിയത് ആവശ്യമായ ചര്‍ച്ചകള്‍ നടത്താതെയെന്ന് തെളിയിക്കുന്ന കാബിനറ്റ് നോട്ട് പുറത്ത് . പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് രേഖ പുറത്ത് വിട്ടത്. മറ്റൊരു വകുപ്പുമായും ആലോചിട്ടില്ലെന്ന് മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി വെച്ച കുറിപ്പില്‍ വിശദീകരിക്കുന്നുണ്ട്. 2.45ന് എക്സൈസ് മന്ത്രി എം.ബി രാജേഷ് മാധ്യമങ്ങളെ കാണും.

പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണം നടക്കവെ കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിനാണ് 32/G3/2024 എന്ന ഫയല്‍ മന്ത്രിസഭാ യോഗത്തില്‍ അവതരിപ്പിക്കാനുള്ള അനുമതി മുഖ്യമന്ത്രി നല്‍കുന്നത്. എക്സൈസ് മന്ത്രി അംഗീകരിച്ച ഫയല്‍ മറ്റ് വകുപ്പുകള്‍ ഒന്നും കണ്ടിരുന്നില്ല. മറ്റെതെങ്കിലും വകുപ്പുമായി ആലോചിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നാണ് മന്ത്രിസഭാ യോഗത്തിനുള്ള കുറിപ്പിലെ മറുപടി.

എക്സൈസ് കമ്മീഷണറുടെ റിപ്പോര്‍ട്ട് മാത്രം അടിസ്ഥാനമാക്കിയാണ് ജല ചൂഷണം ഉണ്ടാവില്ലെന്ന് സര്‍ക്കാര്‍ വിധി എഴുതിയതെന്ന് കുറിപ്പ് വ്യക്തം. നേരത്തെ പുറത്ത് വന്ന ഉത്തരവിലേത് പോലെ മന്ത്രിസഭാ യോഗ കുറിപ്പിലും കമ്പനിയെ പ്രശംസിക്കുന്നുണ്ട്. മദ്യ ഉല്‍പാദനത്തിന് ആവശ്യമായ എക്സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ കേരളത്തില്‍ ഉല്‍പാദിപ്പിക്കുമെന്ന മദ്യ നയത്തിലെ പരാമര്‍ശത്തെ കൂട്ടുപിടിച്ചാണ് എഥനോള്‍ പ്ലാന്‍റ് മുതല്‍ ബ്രൂവറി വരെയുള്ള പദ്ധതിക്ക് സര്‍ക്കാര്‍ തത്വത്തില്‍ അനുമതി നല്‍കിയത്.

അസംസ്കൃത വസ്തുവായി അരി ഉപയോഗിക്കുമ്പോള്‍ ബ്രോക്കണ്‍ റൈസ് മാത്രമേ ഉപയോഗിക്കാവൂ എന്ന ഭേദഗതി മാത്രമാണ് കുറിപ്പില്‍ മന്ത്രിസഭ വരുത്തിയത്. വകുപ്പുകളിലും മുന്നണിയിലും ആലോചിക്കാതെയാണ് അംഗീകാരം നല്‍കിയതെന്ന തങ്ങളുടെ വിമര്‍ശനം ശരിയാണെന്ന് തെളിഞ്ഞുവെന്നാണ് ഇപ്പോള്‍ പ്രതിപക്ഷത്തിന്‍റെ അവകാശവാദം.

TAGS :

Next Story